രക്ഷകനായി ഡാനിയേല്‍ ലോറന്‍സ്; നാണക്കേട് ഒഴിവാക്കി ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറ്റി ഡാനിയേല്‍ ലോറന്‍സിന്റെ ചെറുത്ത് നില്‍പ്പ്. കിവീസിനെതിരെ ആദ്യ ദിനം തന്നെ 175/6 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ 250 കടത്തി വന്‍നാണക്കേടില്‍ നിന്ന് രക്ഷിച്ചിരിക്കുകയാണ് താരം. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 258/7 എന്ന നിലയിലാണ്.

67 റണ്‍സുമായി ഡാനിയേല്‍ ലോറന്‍സും 16 റണ്‍സ് നേടി മാര്‍ക്ക് വുഡുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. വാലറ്റത്തിനോടൊപ്പം മുപ്പതോളം ഓവറുകള്‍ തള്ളി നീക്കിയാണ് ലോറന്‍സ് ആദ്യദിനം തന്നെ ഓള്‍ഔട്ടാവുക എന്ന നാണക്കേടില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത്.

ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം തകര്‍ന്ന ഇംഗ്ലണ്ടിനായി റോറി ബേണ്‍സും (81) ഡൊമിനിക് സിബ്ലേയും (35) മാത്രമാണ് തിളങ്ങിയത്.

Image

ന്യൂസിലാണ്ടിനായി മാറ്റ് ഹെന്റി, ട്രെന്റ് ബോള്‍ട്ട്, അജാസ് പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.