ഇന്ത്യന്‍ ബാറ്റിംഗ് നിരയെ ഭയപ്പെടുത്തുന്ന ഡ്യൂക്ക് ബോള്‍; എന്താണ് ഈ പന്തിന്റെ പ്രത്യേകത?

ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കരുത്തരായ ന്യൂസിലന്‍ഡിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഡ്യൂക്ക് ബോളാണ് മത്സരത്തിന് ഉപയോഗിക്കുന്നതെന്നാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ ഭയപ്പെടുത്തുന്ന ഒരു കാര്യം. എന്താണ് ഈ ബോളിനെ ഇത്ര ഭയപ്പെടാനുള്ളത് എന്നല്ലേ, നോക്കാം.

നിലവില്‍ മൂന്ന് തരം ബോളുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉപയോഗിക്കുന്നത്. ഡ്യൂക്ക് ബോള്‍, എസ്ജി, കൂകബുറ എന്നിവയാണ് അവ. എസ്ജി ഇന്ത്യയിലെ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങള്‍ക്കും ആഭ്യന്തര മത്സരങ്ങള്‍ക്കും ഉപയോഗിക്കുന്ന  ബോളാണ്. ഇന്ത്യന്‍ നിര്‍മ്മിതമായ ഈ ബോളുകള്‍ക്ക് ഗുണനിലവാരം തീരെ കുറവാണ്.

Buy SG Club Leather Ball (Red) - Pack of 12 Balls - Sportsuncle

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ശ്രീലങ്ക, സിംബാബ്വെ എന്നീ രാജ്യങ്ങളെല്ലാം ടെസ്റ്റ് മല്‍സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബോളാണ് കൂകബുറ. പകുതി കൈകള്‍ കൊണ്ടും പകുതി മെഷീന്‍ കൊണ്ടും തുന്നിച്ചേര്‍ത്തുണ്ടാക്കുന്ന ബോളാണിത്. ഡ്യൂക്ക് ബോളിനെ അപേക്ഷിച്ച് ഇവയ്ക്ക് സ്വിംഗ് കുറവാണ്.

New Kookaburra ball introduced for Shield cricket | SACA South Australian Cricket Association

ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, അയര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബോളാണ് ഡ്യൂക്ക്. കൈകൊണ്ട് തുന്നിച്ചേര്‍ത്തുണ്ടാക്കുന്ന പന്തുകളാണിത്. മറ്റു രണ്ടു ബോളുകളെ അപേക്ഷിച്ച് കൂടുതല്‍ സീം ലഭിക്കുന്നതും മല്‍സരങ്ങളില്‍ ദീര്‍ഘനേരം ബോളര്‍മാരെ സഹായിക്കുന്ന പന്തുകളാണ് ഇത്.

The cricket ball comparison: SG vs Kookaburra vs Dukes explained | Cricket News - Times of India

Read more

ടെസ്റ്റ് മത്സരങ്ങളില്‍ വളരെയേറെ സമയം സ്വിംഗ് ലഭിക്കുമെന്നത് ഡ്യൂക്കിനെ ബോളര്‍മാരുടെ പ്രിയപ്പെട്ടവനാക്കുന്നു. മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ പച്ചപ്പും ഡ്യൂക്കിന് കൂടുതല്‍ മൂവ്മെന്റ് നല്‍കും. ബാറ്റ്സ്മാന്‍മാര്‍ക്ക് സ്ലിപ്പില്‍ പിടി വീഴാന്‍ സാധ്യതയേറും.