'എനിക്ക് പാഡ് കെട്ടാന്‍ സമയം തരില്ലെന്നറിയാം', സെവാഗിനെ അവിശ്വസിച്ച ദ്രാവിഡ്

ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും പരാജയപ്പെട്ട ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ മധ്യനിരയ്ക്ക് നല്‍കിയ സമ്മര്‍ദ്ദം ചില്ലറയല്ല. റോറി ബേണ്‍സ്- ഡോം സിബ്ലി കൂട്ടുകെട്ട് പരമ്പരയില്‍ ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. ആതിഥേയരുടെ ഓപ്പണിംഗ് ജോടിയുടെ താളപ്പിഴകളുടെ ചര്‍ച്ചയ്ക്കിടെ രസകരമായൊരു സംഭവം ഓര്‍ത്തെടുക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

ഇംഗ്ലീഷ് സാഹചര്യങ്ങളെ അതിജീവിക്കാനുള്ള തന്റെ ബാറ്റിംഗ് മികവില്‍ ഇന്ത്യന്‍ ടീമിലെ സീനിയറായ രാഹുല്‍ ദ്രാവിഡ് സംശയം പ്രകടിപ്പിച്ചിരുന്നതായാണ് സെവാഗ് തുറന്നുപറയുന്നത്. 2002ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം.

Dravid told me 'you won't even give me time to put my pads on'': Sehwag  recalls 1st Test innings as opener in England | Cricket - Hindustan Times

‘ഇന്ത്യക്കായി ഞാന്‍ ആദ്യമായി ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യുന്ന സമയം. ഞാന്‍ ക്രീസിലേക്ക് പോകാന്‍ റെഡിയാകുന്ന നേരത്തു തന്നെ ദ്രാവിഡ് പാഡ് കെട്ടി ഇരിക്കുന്നത് കണ്ടു. അദ്ദേഹത്തിന്റെ അവസരത്തിനായി ദ്രാവിഡ് അപ്പോഴേ ഒരുങ്ങിക്കഴിഞ്ഞു. ദ്രാവിഡിനടുത്ത് ചെന്നിട്ട് ഞാന്‍ ഇനിയും കളത്തിലേക്കു തിരിച്ചിട്ടില്ലെന്ന് പറഞ്ഞു. എനിക്ക് പാഡ് പോലും കെട്ടാന്‍ നിങ്ങള്‍ സമയം തരില്ലെന്ന് അറിയാമെന്നായിരുന്നു അതിനുള്ള ദ്രാവിഡിന്റെ മറുപടി’ സെവാഗ് വെളിപ്പെടുത്തി.

Dravid told me you won't give me the time to even put my pads on' -  Virender Sehwag reflects on his 1st innings as Test opener

എന്നാല്‍ ആദ്യ മത്സരത്തിനുശേഷം തന്റെ ധാരണ തെറ്റാണെന്ന് ദ്രാവിഡിന് മനസിലായി. പാഡ് കെട്ടാന്‍ അദ്ദേഹത്തിന് ഞാന്‍ സമയം നല്‍കുമെന്ന് ബോധ്യമായി. ആദ്യം ഞാന്‍ 84 റണ്‍സടിച്ചു. പിന്നീട് സെഞ്ച്വറിയും കുറിച്ചു. അതോടെ ദ്രാവിഡിന് എന്നെ പൂര്‍ണ വിശ്വാസമായി. പിന്നീട് ദ്രാവിഡ് തനിക്കുശേഷം മാത്രമേ ബാറ്റിംഗ് പാഡ് കെട്ടിയിട്ടൂള്ളുവെന്നും സെവാഗ് പറഞ്ഞു.