അടുത്ത കോച്ച് രാഹുല്‍ തന്നെ; ഡ്രസിംഗ് റൂമിലെ സംഭാഷണം ഏറ്റെടുത്ത് ആരാധകര്‍

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലെ മാജിക് വിജയത്തിന്റെ സന്തോഷം ഇന്ത്യന്‍ ആരാധകരില്‍ നിന്ന് വിട്ടകന്നിട്ടില്ല. അത്രമേലൊരു ആവേശച്ചൂടാണ് ആ മത്സരം ആരാധകര്‍ക്ക് നല്‍കിയത്. ഇപ്പോഴിതാ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ ഡ്രസിംഗ് റൂമിലെ പ്രസംഗമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

“അവര്‍ പ്രതികരിച്ചു. നമ്മള്‍ പ്രതിസന്ധി ഘട്ടത്തില്‍ ജയിക്കാന്‍ വഴി കണ്ടെത്തി. ചാമ്പ്യന്മാരെ പോലെ തിരിച്ച് പ്രതികരിച്ചു. നിങ്ങളെല്ലാവരും എല്ലാം നന്നായി ചെയ്തു. അതിശയകരമായ ജയം” ദ്രാവിഡ വീഡിയോയില്‍ പറഞ്ഞു.

Rahul Dravid India coach ഇന്ത്യൻ ടീം പരിശീലകനാവാനുള്ള ക്ഷണം രാഹുൽ ദ്രാവിഡ് നിരസിച്ചിരുന്നു; വെളിപ്പെടുത്തൽ

ദ്രാവിഡിന് പുറമേ സൂര്യകുമാര്‍ യാദവ്, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ബി.സി.സി.ഐയാണ് ഡ്രസിംഗ് റൂം വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ പരാജയത്തിന്റെ വക്കില്‍ നിന്നാണ് ഇന്ത്യ വിജയതീരമണഞ്ഞത്. ലങ്ക മുന്നില്‍വച്ച 276 എന്ന ലക്ഷ്യം തേടിയ ഇന്ത്യ ഏഴ് വിക്കറ്റിന് 193 എന്ന നിലയില്‍ തകര്‍ന്നതാണ്. എന്നാല്‍ ദീപക് ചഹാറിന്റെ വീരോചിത ബാറ്റിംഗ് നീലപ്പടയ്ക്ക് അപ്രതീക്ഷിത വിജയം ഒരുക്കിക്കൊടുത്തു. 8ാം വിക്കറ്റില്‍ ഭുവിയും ചഹറും ചേര്‍ന്ന സൃഷ്ടിച്ച 84 റണ്‍സ് കൂട്ടുകെട്ടാണ് ഇവിടെ ഇന്ത്യയെ തുണച്ചത്.