കോഹ്ലി-ദാദ പോരില്‍ നിലപാട് അറിയിച്ച് ദ്രാവിഡ്

ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സി സംബന്ധിച്ച് സൂപ്പര്‍ താരം വിരാട് കോഹ്ലിയും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും തമ്മിലെ അഭിപ്രായ ഭിന്നതയില്‍ നിലപാട് അറിയിച്ച് ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ്. ഇക്കാര്യത്തില്‍ തനിക്കൊന്നും പറയാനില്ലെന്ന് ദ്രാവിഡ് വ്യക്തമാക്കി.

സത്യസന്ധമായി പറഞ്ഞാല്‍ അതു സെലക്ടര്‍മാരുടെ ജോലിയാണ്. ഗാംഗുലി- കോഹ്ലി വിഷയത്തില്‍ ഇതുവരെ ഒന്നു സംസാരിച്ചിട്ടില്ല. ഇനി സംസാരിക്കാനും പോകുന്നില്ല. അതിനുള്ള ഇടമോ സമയമോ ഇല്ല. ടീമിനെ സംബന്ധിച്ച് അകത്ത് നടക്കുന്ന ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിളമ്പാനുമില്ല- ദ്രാവിഡ് പറഞ്ഞു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ വിരാട് വലിയ പങ്കാണ് വഹിച്ചത്. കളിക്കാരനായും നായകനായും അയാള്‍ ഒന്നാന്തരമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന ശരിക്കും ഇഷ്ടപ്പെടുന്ന ഒരാളാണ് കോഹ്ലി. ദക്ഷിണാഫ്രിക്കയിലേത് കോഹ്ലിക്ക് മികച്ച പരമ്പരയാകുമെന്ന് പ്രതീക്ഷിക്കുന്നു. അത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും ദ്രാവിഡ് വിലയിരുത്തി.