'അത് അവരുടെ സ്ഥിരതയുടെ തെളിവാണ്'; ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി അഗാര്‍ക്കര്‍

ന്യൂസീലന്‍ഡ് അതിശക്തരായ നിരയാണെന്നും ഇന്ത്യ വിലകുറച്ച് കാണില്ലെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ മുന്‍ താരം അജിത് അഗാര്‍ക്കര്‍. ഐ.സി.സി പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഈ മാസം നടക്കാനിരിക്കെയാണ് അഗരാര്‍ക്കറിന്റെ അഭിപ്രായപ്രകടനം.

“ഇന്ത്യന്‍ ടീം ഒരിക്കലും ന്യൂസീലന്‍ഡിനെ നിസാരരായി കാണുമെന്ന് കരുതുന്നില്ല. നിങ്ങള്‍ ഐ.സി.സി ടൂര്‍ണമെന്റുകള്‍ നോക്കുക. ലോക കപ്പ്, ചാമ്പ്യന്‍സ് ട്രോഫി തുടങ്ങി എല്ലാത്തിലും അവര്‍ വെല്ലുവിളി ഉയര്‍ത്തി എന്നുമുണ്ടായിരുന്നു. ഫൈനലില്‍ എത്തുന്നത് കുറവാണെങ്കിലും ക്വാര്‍ട്ടറിലും സെമിയിലും മിക്കവാറും ന്യൂസീലന്‍ഡ് ഉണ്ടാവും. അത് അവരുടെ സ്ഥിരതയുടെ തെളിവാണ്.”

Ajit Agarkar applies for national selector

“ഇന്ത്യ ന്യൂസീലന്‍ഡ് പര്യടനം നടത്തിയപ്പോള്‍ അവര്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. സമാന സാഹചര്യമാണ് ഇംഗ്ലണ്ടിലുള്ളത്. അതിനാല്‍ത്തന്നെ ഇന്ത്യക്ക് ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കണമെങ്കില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കണം” അഗാര്‍ക്കര്‍ പറഞ്ഞു.

ജൂണ്‍ 18 മുതല്‍ 22 വരെയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. നിലവില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നാട്ടില്‍ ക്വാറന്റെയ്നിലാണ്. എട്ട് ദിവസത്തെ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി ജൂണ്‍ 2നാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും.