ബേസിലെ വീഡിയോ എടുക്കേണ്ട, അത് ഓഫ് ചെയ്ത് കഴിഞ്ഞ് നീയും തലയിൽ ഒരെണ്ണം വെച്ചോ; " കുറുമ്പൻ ചേട്ടനായി" ബീച്ചിൽ സഞ്ജു.. വീഡിയോ പങ്കുവെച്ച് ബേസിൽ

ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ കോഴിക്കോട് ബീച്ചിൽ എത്തിയ വിഡിയോയും ചിത്രങ്ങൾ ഇതിനോടകം വൈറൽ ആയിട്ടുണ്ട്. സംവിധായകനും സുഹൃത്തുമായ ബേസിൽ ജോസഫിനൊപ്പമാണ് രാത്രി സഞ്ജു ബീച്ചിലെത്തിയത്.

ബീച്ചിൽ കളിപ്പാട്ടം വിൽക്കുന്ന ആളിന്റെ അടുത്ത് നിന്ന് ലൈറ്റ് തെളിയുന്ന വന്ന ലൈറ്റ് കത്തുന്ന കൊമ്പ് തലയിൽ ധരിച്ചു നിൽക്കുന്ന വിഡിയോയാണ് ബേസിൽ പങ്കുവെച്ചിരിക്കുന്നത്. ” കുറുമ്പൻ ചേട്ടൻ” എന്ന അടിക്കുറിപ്പോടെ ബേസിൽ പങ്കുവെച്ച വിഡിയോയിൽ സംവിധായകന്റെ ചിരിയും കേൾക്കാൻ പറ്റുന്നുണ്ട്.

ലോകകപ്പ് ടീമിലിടം നേടാൻ സാധിച്ചില്ലെങ്കിലും വരാനിരിക്കുന്ന സൗത്ത് ആഫ്രിക്കൻ ഏകദിന പരമ്പരയിൽ താരത്തിനിടം കിട്ടിയിട്ടുണ്ട്. സഞ്ജു തന്നെയാണ് ഉപനായകൻ.

View this post on Instagram

A post shared by Basil ⚡Joseph (@ibasiljoseph)