അവരെ ഇനിയുള്ള മത്സരങ്ങളിൽ കൊൽക്കത്ത കളിപ്പിക്കരുത്, സൂപ്പർ താരങ്ങളെ കുറിച്ച് ആകാശ് ചോപ്ര

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ മുന്നോട്ട് ഉള്ള യാത്രയിൽ എല്ലാ മത്സരങ്ങളിലും ജയം വേണ്ട ടീമാണ് കൊൽക്കത്ത . ഒരു കളിയിലെ തോൽവി അവരുടെ ജയസാധ്യതകളെ തകർക്കും എന്നതിനാൽ തന്നെ റിസ്ക് എടുക്കാൻ പറ്റില്ല എന്ന് സാരം. ഇപ്പോഴിതാ കൊൽക്കത്ത ടീമിൽ നിന്ന് നിർണായക മത്സരത്തിലേക്ക് ഇറങ്ങുമ്പോൾ 2 താരങ്ങളെ പുറത്താക്കണം എന്ന് പറയുകയാണ് ആകാശ് ചോപ്ര.

” തീര്‍ത്തും നിരാശപ്പെടുത്തുകയാണ് ആരോണ്‍ ഫിഞ്ച്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള ഓസീസ് നായകന് ഐപിഎല്ലില്‍ ഈ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. ഇത്തവണ കെകെആറിന്റെ ഭാഗമാണ് ഫിഞ്ച്. താരത്തിന്റെ ഒമ്പതാമത്തെ ഐപിഎല്‍ ടീമാണിത്. അജിന്‍ക്യ രഹാനെ ഓപ്പണറെന്ന നിലയില്‍ ഫോം ഔട്ടായതോടെയാണ് ഫിഞ്ചിനെ കെകെആര്‍ പരീക്ഷിച്ചത്. എന്നാൽ സീനിയർ താരമെന്ന നിലയിൽ ഒരു ഉത്തരവാദിത്തവും ഫിഞ്ച് കാണിക്കുന്നില്ല.”

“വെങ്കടേഷ് അയ്യരേയും പ്ലേയിങ് 11ലേക്ക് ഇനി പരിഗണിക്കരുത്. ഒരു മത്സരത്തില്‍ മാത്രമാണ് അവന്‍ തിളങ്ങിയത്. മറ്റെല്ലാ മത്സരങ്ങളിലും ഫോഔട്ടായിരുന്നു.”

ആരോണ്‍ ഫിഞ്ചിനെ മാറ്റി സാം ബില്ലിങ്ങ്‌സിനെ കെകെആര്‍ ഓപ്പണിങ്ങിലേക്ക് പരിഗണിക്കണമെന്ന് ഒരു വിഭാഗം ആരാധകര്‍ ആവിശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ സീസണിലെ ഫോമിന്റെ നിഴലിൽ മാത്രമാണ് ഈ സീസണിൽ വെങ്കടേഷ് അയ്യർ.