സഞ്ജുവിന്റെ ഇന്നിംഗ്സിനിടയിൽ എന്റെ ഇന്നിംഗ്സ് ശ്രദ്ധിക്കാതെ പോകരുതേ, ആ കൂട്ടുകെട്ട് കുറച്ച് കൂടി നീണ്ടിരുന്നെങ്കിൽ..

ഒക്‌ടോബർ 6 വ്യാഴാഴ്ച ലക്‌നൗവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയുടെ ഉദ്ഘാടന മത്സരത്തിൽ ടീം ഇന്ത്യയുടെ ശ്രേയസ് അയ്യർ ഏറെ നാളുകൾക്ക് ശേഷം ഇന്ത്യക്കായി നല്ല ഒരു ഇന്നിങ്‌സ് കളിച്ചു. താരത്തിന്റെ ബാറ്റിൽ നിന്ന് ഇത്തരം ഒരു ഇന്നിംഗ്സ് പിറന്നതിണ് ഇപ്പോൾ വലിയ അഭിന്ദനമാണ് താരത്തിന് ലഭിക്കുന്നത്.

നിർണായക വിക്കറ്റ് ആണെന്നുള്ള ബോധം സ്വയം തോന്നിയതിനാലാവണം ആക്രമണവും പ്രതിരോധവും സമുനയിപ്പിച്ച ഒരു ക്ലാസ് ഇന്നിങ്‌സ് ആയിരുന്നു താരം ഇന്നലെ കളിച്ചത്. അല്ലെങ്കിൽ ഇഴഞ്ഞു നീങ്ങിയുള്ള ബാറ്റിംഗ് കാഴ്ചവെക്കുന്നതിൽ പിഴവ് കേൾക്കുന്ന താരം മികച്ച ഇന്നിംഗ്സിലൂടെ ആരാധകർക്ക് ആവേശമായി.

51/4 എന്ന നിലയിൽ തകർന്ന കപ്പൽ സുസ്ഥിരമാക്കാൻ അദ്ദേഹം സഞ്ജു സാംസണുമായി 67 റൺസിന്റെ സുപ്രധാന പങ്കാളിത്തം സ്ഥാപിച്ചു. ക്രീസിൽ നിന്നപ്പോൾ അയ്യർ എട്ട് അതിമനോഹരമായ ബൗണ്ടറികൾ അടിച്ചു, തന്റെ സ്ട്രോക്ക്പ്ലേയിലൂടെ കാഴ്ചക്കാരെ അമ്പരപ്പിച്ചു.

മഴമൂലം 40 ഓവറുകൾ വെട്ടിക്കുറച്ച മത്സരത്തിലെ ബാറ്റിംഗ് മികവിന് മുംബൈയിൽ ജനിച്ച ക്രിക്കറ്റ് താരത്തിന് എല്ലാ ഭാഗത്തുനിന്നും പ്രശംസ ലഭിച്ചു. 27 കാരന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് നിരവധി ആരാധകർ ട്വിറ്ററിൽ എത്തി.