അവന്റെ ഭാഗത്ത് നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ട, ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്ന മായാജാലം അവൻ കാണിക്കില്ല; സുപ്പർതാരത്തെ കുറിച്ച് കോഹ്‌ലിയുടെ പരിശീലകൻ

ഇന്ത്യയിലേക്കുള്ള രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഡൽഹി ക്രിക്കറ്റ് താരവും വിരാട് കോഹ്‌ലിയുടെ ബാല്യകാല പരിശീലകനുമായ രാജ്കുമാർ ശർമ്മ. അടുത്തയാഴ്ച നാഗ്പൂരിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിനുള്ള ദേശീയ ടീമിലേക്ക് ജഡേജ തിരിച്ചെത്തും.

അടുത്തിടെ തമിഴ്‌നാടിനെതിരെ സൗരാഷ്ട്രയ്‌ക്കായി ഒരു രഞ്ജി ട്രോഫി ഗെയിം കളിച്ചാണ് ഓൾറൗണ്ടർ ആദ്യ ടെസ്റ്റിനുള്ള തന്റെ ഫിറ്റ്‌നസ് തെളിയിച്ചത്. മത്സരത്തിൽ എട്ട് വിക്കറ്റ് വീഴ്ത്തിയ ജഡേജ മടങ്ങിവരവ് ഗംഭീരമാവുകയും ചെയ്തു,

എന്നിരുന്നാലും, ശക്തരായ ഓസ്‌ട്രേലിയൻ ടീമിനെതിരെ കളിക്കുന്നത് രവീന്ദ്ര ജഡേജയ്ക്ക് നേരെയാകാത്തത് എന്തുകൊണ്ടാണെന്ന് രാജ്കുമാർ ശർമ്മ വിശദീകരിച്ചു. ഇന്ത്യ ന്യൂസിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

“രവീന്ദ്ര ജഡേജയെക്കുറിച്ച് എനിക്ക് അൽപ്പം ആശങ്കയുണ്ട്. വളരെക്കാലത്തിന് ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കും. നിലവിൽ ലോകത്തിലെ ഏറ്റവും ഫിറ്റ്നസ് ഉള്ള കളിക്കാരിൽ ഒരാളാണ് അദ്ദേഹം, അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു, അതും ഓസ്‌ട്രേലിയയ്‌ക്കെതിരെ, എളുപ്പമായിരിക്കില്ല.”

അയാൾക്ക് അസ്വസ്ഥതയും ബുദ്ധിമുട്ടും അനുഭവപ്പെടാം. അദ്ദേഹം ഒരു രഞ്ജി ട്രോഫി ഗെയിം കളിച്ചത് നല്ലതാണ്, പക്ഷേ അദ്ദേഹം എങ്ങനെ പ്രകടനം നടത്തുന്നു എന്നത് ഇപ്പോഴും ആശങ്കാജനകമാണ്.