കപില്‍ദേവുമായി ഒന്നും ഹാര്‍ദിക്കിനെ താരതമ്യം ചെയ്യരുത്; തുറന്നടിച്ച് ഗാംഗുലി

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക്ക് പാണ്ഡ്യയുടെ ഫിറ്റ്നസിനെ സംബന്ധിച്ചു പ്രതികരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. താരം ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്നും വേഗം കളിക്കളത്തിലേക്ക് തിരിച്ചു വരുമെന്നുമാണ് കരുതുന്നതെന്നും ഗാംഗുലി പറഞ്ഞു. അതേസമയം കപില്‍ദേവുമായൊന്നും ഹര്‍ദിക്കിനെ താരതമ്യം ചെയ്യരുതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

‘ഹാര്‍ദിക് നല്ല ക്രിക്കറ്ററാണ്. എന്നാല്‍ ഇപ്പോള്‍ ഫിറ്റ്നസില്ല. അതിനാലാണ് ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തത്. ഹര്‍ദിക് ചെറുപ്പമാണ്. പരിക്കില്‍ നിന്ന് പുറത്തു കടന്ന് ഹാര്‍ദിക് തിരിച്ചുവരവ് നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. കപില്‍ ദേവുമായൊന്നും ഹാര്‍ദിക്കിനെ താരതമ്യം ചെയ്യരുത്. കപില്‍ മറ്റൊരു തലത്തില്‍ നില്‍ക്കുന്ന കളിക്കാരനാണ്’ ഗാംഗുലി പറഞ്ഞു.

എന്നെ ഇനി ഇന്ത്യന്‍ ടീമില്‍ എടുക്കരുത്; അഭ്യര്‍ത്ഥനയുമായി ഹാര്‍ദിക് പാണ്ഡ്യ

നിലവില്‍ ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള കഠിനാധ്വാനത്തിലാണ് അദ്ദേഹം. ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഹാര്‍ദിക്കുള്ളത്.

Hardik Pandya Custom row: India all-rounder refutes report, says 'I voluntarily paid customs duty' - Sports News

യുഎഇയില്‍ സമാപിച്ച ടി20 ലോക കപ്പിലായിരുന്നു ഹാര്‍ദിക്കിനെ അവസാനമായി ഇന്ത്യന്‍ ജേഴ്സിയില്‍ കണ്ടത്. ടൂര്‍ണമെന്റിലുടനീളം മോശം പ്രകടനമായിരുന്നു താരത്തിന്റേത്. ഇത് ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.