മത്സരത്തിനിടെ വന്നത് നിരാശ വാർത്ത, ഇന്ത്യക്ക് വലിയ നഷ്ടം

പരിക്ക് മൂലം വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഐ പരമ്പരയിൽ നിന്ന് ഹർഷൽ പട്ടേൽ പുറത്തായി. ഇന്ത്യയുടെ പ്രധാന താരങ്ങളിൽ ഒരാളെ താരത്തിന്റെ പരിക്ക് വരാനിരിക്കുന്ന പരമ്പരകളിൽ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

പരിക്ക് മൂലം വെസ്റ്റ് ഇൻഡീസിനെതിരായ നാലാമത്തെയും അഞ്ചാമത്തെയും ടി20യിൽ നിന്ന് പേസർ ഹർഷൽ പട്ടേലിനെ ഒഴിവാക്കിയതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ശനിയാഴ്ച സ്ഥിരീകരിച്ചത് കുറച്ച് മുമ്പാണ്. വാരിയെല്ലിന് പരിക്കേറ്റ ഹർഷൽ ഇതുവരെ കരകയറിയിട്ടില്ലെന്നും ഇതാണ് പരമ്പരയിൽ നിന്ന് പുറത്താകാൻ കാരണമെന്നും ബോർഡ് പ്രസ്താവനയിൽ പറഞ്ഞു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടി20 ഐ പരമ്പരയിൽ ഒരു മത്സരത്തിൽ പോലും ഹർഷൽ ഇടം പിടിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് വരാനിരിക്കുന്ന ഏഷ്യ കപ്പും ടി ലോകകപ്പും താരത്തിന് നഷ്ടമായേക്കും. താരത്തിന്റെ അഭാവം ഡെത്ത് ഓവറുകളിൽ ആയിരിക്കും ഇന്ത്യയെ സങ്കടപെടുത്തുക.