'രോഹിത്തും കോഹ്‌ലിയും തമ്മില്‍ എന്താണ്, ഇതൊന്നും നടക്കാന്‍ പാടില്ല'; തുറന്നടിച്ച് നെഹ്‌റ

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ കളിക്കുന്നത് സംബന്ധിച്ച് ഒന്നുമറിയില്ലെന്ന ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രസ്താവനയോട് പ്രതികരിച്ചത് മുന്‍ താരം ആശിഷ് നെഹ്‌റ. രോഹിത്തും കോഹ്‌ലിയും തമ്മിലെന്താണ് പ്രശ്‌നമുള്ളതെന്നും ഇതൊന്നും ടീമില്‍ നടക്കാന്‍ പാടില്ലാത്തതാണെന്നും നെഹ്‌റ പറഞ്ഞു.

“എല്ലാവരെയും പോലെ കോഹ്‌ലിയുടെ ആ പ്രസ്താവന എന്നെയും അദ്ഭുതപ്പെടുത്തി. പക്ഷേ അതിലേറെ നിരാശയുമുണ്ട്. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. നിങ്ങള്‍ രോഹിത് ശര്‍മയെ പോലുള്ള ഒരു കളിക്കാരനെന്ന് കുറിച്ചാണ് പറയുന്നത്. എന്നാല്‍ അതേ കുറിച്ച് ചോദിക്കുമ്പോള്‍ കോഹ്‌ലി പറയുന്നു ഒന്നും അറിയില്ലെന്ന്.”

Battled through pain barrier to keep bouncing back

“എന്നെ സംബന്ധിച്ച് ഇത് വളരെ ദു:ഖകരമായ കാര്യമാണ്. ഇപ്പോഴത്തെ ടീമില്‍ ഇതൊന്നും നടക്കാന്‍ പാടില്ല. കാരണം സാങ്കേതികത അത്രയ്ക്കും മുന്നിലാണ്. നിങ്ങള്‍ എന്ത് വേണമെങ്കിലും ആരോടും സംസാരിക്കും. ഇക്കാര്യത്തില്‍ അധികൃതരുമായി കോഹ്‌ലി കൃത്യമായി സംസാരിക്കണമായിരുന്നു” നെഹ്റ പറഞ്ഞു.

Australia vs India: Virat Kohli Says ICC

രോഹിത് കളിക്കുമോ ഇല്ലയോ എന്നതില്‍ തനിക്ക് വ്യക്തതയില്ലെന്നും അതിനെ കുറിച്ച് വിവരമൊന്നും ഇല്ലെന്നുമാണ് കോഹ്‌ലി പറഞ്ഞത്. “ഓസ്‌ട്രേലിയയിലേക്ക് എന്തുകൊണ്ടാണ് ഞങ്ങള്‍ക്കൊപ്പം രോഹിത് വരാതിരുന്നത് എന്നതില്‍ ഒരു വിവരവും ലഭിച്ചിട്ടില്ല. എന്‍.സി.എയിലാണ് രോഹിത് എന്ന അറിവ് മാത്രമാണ് ഇപ്പോള്‍ ഞങ്ങള്‍ക്കുള്ളത്. നവംബര്‍ 11-ന് രോഹിത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കും എന്നുമറിയാം.”

India Vs South Africa: Rohit Sharma becomes butt of jokes after another flop show with bat - myKhel

“ഈ രീതി പിന്തുടരാന്‍ സാധിക്കില്ല. ഇവിടെ ആശയക്കുഴപ്പവും, വ്യക്തത ഇല്ലായ്മയും അനിശ്ചിതത്വവുമുണ്ട്. രോഹിത് കളിക്കുമോ ഇല്ലയോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. സാഹയുടേത് പോലെ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന് ഫിറ്റ്‌നസ് വീണ്ടെടുക്കാനാണ് രോഹിത്തും, ഇഷാന്തും ശ്രമിച്ചിരുന്നത് എങ്കില്‍ നന്നായിരുന്നു.” ഓസീസിനെതിരായ ഏകദിനത്തിന് മുമ്പേ സംസാരിക്കവേ കോഹ് ലി പറഞ്ഞു.