സണ്‍റൈസേഴ്‌സിന് നിരാശപ്പെടുത്തുന്ന സ്‌കോര്‍

ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിംഗ് പാളി. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിന് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റിന് 115 എന്ന സ്‌കോര്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബോളര്‍മാരെല്ലാം ദൗത്യം നിര്‍വ്വഹിച്ചപ്പോള്‍ സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല. നാല് ബൗണ്ടറികള്‍ പറത്തി 26 റണ്‍സെടുത്ത് പ്രതീക്ഷ നല്‍കിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ റണ്ണൗട്ടായതാണ് ഹൈദരാബാദിനെ പിന്നോട്ടടിച്ചത്. മൂന്ന് സിക്‌സ് സഹിതം 25 റണ്‍സെടുത്ത അബ്ദുള്‍ സമദും കൊല്‍ക്കത്തയെ ചെറുതായൊന്നു ിരട്ടിയെന്നു പറയാം. പ്രിയം ഗാര്‍ഗ് (21) സണ്‍റൈസേഴ്‌സിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.

ആകെ എട്ട് ഫോറുകളും നാല് സിക്‌സും മാത്രമേ സണ്‍റൈസേഴ്‌സ് ഇന്നിംഗ്‌സിലുണ്ടായുള്ളു. കൊല്‍ക്കത്തയുടെ ടിം സൗത്തി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. ഷാക്കിബ് അല്‍ ഹസന്‍ ഒരു വിക്കറ്റ് പോക്കറ്റിലാക്കി.