ഇന്ത്യൻ ടീമിന് നിരാശ വാർത്ത, കഠിന പരിശീലനം നടത്തരുതെന്ന് മെഡിക്കൽ സ്റ്റാഫ്; പരമ്പരയെ ബാധിക്കാൻ സാദ്ധ്യത

ജൂൺ 24 ന് നടക്കുന്ന സന്നാഹ മത്സരത്തിന് മുന്നോടിയായി ടീം ഇന്ത്യയെ കൊവിഡ്-19 കേസുകൾ ബുദ്ധിമുട്ടിക്കാൻ സാധ്യത ഉണ്ടെന്ന് റിപോർട്ടുകൾ പുറത്ത് വരുന്നു. ജൂലൈ ഒന്നിന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലന മത്സരങ്ങൾക്ക് ഒരുങ്ങുകയാണ് ഇന്ത്യ ഇപ്പോൾ.

മുംബൈയിൽ നിന്ന് വിമാനത്തിൽ കയറുന്നതിന് മുമ്പ് ടെസ്റ്റ് സ്ക്വാഡിലെ അംഗങ്ങളോട് ആർടി-പിസിആർ ടെസ്റ്റിന് വിധേയരാകാൻ ആവശ്യപ്പെട്ടിരുന്നു. പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനാൽ താരത്തിന് ടീമംഗങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തരാം ചെന്നൈയിൽ നിർബന്ധിത ക്വാറന്റീനിലാണിപ്പോൾ.

എന്നാൽ, മുൻ നായകൻ വിരാട് കോഹ്‌ലിക്കും വൈറസ് ബാധയുണ്ടെന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, 34 കാരനായ താരത്തിന് രോഗം ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പരയിൽ മത്സരിച്ച ടീമിൽ കോഹ്‌ലി ഉൾപ്പെട്ടിരുന്നില്ല, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 കാമ്പെയ്‌നിന് ശേഷം ഭാര്യ അനുഷ്‌ക ശർമ്മയ്‌ക്കൊപ്പം മാലിദ്വീപിൽ ആയിരുന്നു തരാം. ഇവിടെ നിന്നാണ് രോഗം പകർന്നത്.

ടീം സ്റ്റാഫ് പറയുന്നത് അനുസരിച്ച് – “അതെ, മാലിദ്വീപിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തിയ വിരാടിനും കൊവിഡ് ബാധിച്ചു, പക്ഷേ അവൻ ഇപ്പോൾ സുഖം പ്രാപിച്ചു.”

കഠിനമായ പരിശീലനം നൽകരുത് താരങ്ങൾക്ക് എന്നാണ് മെഡിക്കൽ സ്റ്റാഫും പറയുന്നത്. ഇതോടെയാണ് കൂടുതൽ ആളുകൾക്ക് രോഗം പകർന്നതായി റിപ്പോർട്ട് വന്നത്.