സ്വയം നശിപ്പിച്ച കരിയര്‍, ഇന്ത്യന്‍ സൂപ്പര്‍ താരം വിരമിച്ചു

മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ദിനേശ് മോംഗിയ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. 42 വയസ്സായിരുന്നു. 2007 ലാണ് മോംഗിയ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. അതിനു ശേഷം ബിസിസിഐ താരത്തിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗുമായി സഹകരിച്ചതിനായിരുന്നു വിലക്ക്.

1995 ല്‍ അണ്ടര്‍ -19 ക്രിക്കറ്റില്‍ പഞ്ചാബിനു വേണ്ടി കളിയാരംഭിച്ച താരം 2001 ലാണ് ഫ്സ്റ്റ് ക്ലാസ് ക്രിക്കറ്റിലേയ്ക്കെത്തുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനത്തിലൂടെയായിരുന്നു വരവ്. എന്നാല്‍ ആ പരമ്പരയില്‍ മോംഗിയക്ക് തിളങ്ങാനായില്ല. തുടര്‍ന്ന് സിംബാബ്വെയ്ക്കെതിരെ പുറത്താകാതെ 159 റണ്‍സ് നേടി മോംഗിയ നടത്തിയത് തകര്‍പ്പന്‍ തിരിച്ചുവരവായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരെ 74 റണ്‍സും മോംഗിയ നേടി.

പ്രതിഭാസമ്പന്നനായ ഇടംകയ്യന്‍ ബാറ്റ്സ്മാന്‍. അതായിരുന്നു ദിനേശ് മോംഗിയയുടെ വിശേഷണം. 2001-ല്‍ ഓസ്ട്രേലിയക്കെതിരെയാണ് മോംഗിയ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.

ഈ രണ്ടു പ്രകടനങ്ങളും 2003-ലെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മോംഗിയ ഇടംപിടിച്ചു. എന്നാല്‍ അവിടെ മോംഗിയ പരാജയമായിരുന്നു. നെതര്‍ലന്‍ഡ്സിനെതിരെ നേടിയ 42 റണ്‍സായിരുന്നു ലോകകപ്പിലെ മോംഗിയയുടെ മികച്ച സ്‌കോര്‍. 2007-ല്‍ ബംഗ്ലാദേശിനെതിരെ കളിച്ച ശേഷം മോംഗിയ പിന്നീട് ഇന്ത്യന്‍ ജഴ്സി അണിഞ്ഞിട്ടില്ല.

57 ഏകദിനങ്ങളില്‍ നിന്നായി ഒരു സെഞ്ച്വറി അടക്കം 1230 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 121 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 21 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ഇദ്ദേഹത്തോടൊപ്പം വിലക്കേര്‍പ്പെടുത്തിയ പല താരങ്ങളും പിന്നീട് മാപ്പ് ലഭിച്ച് തിരിച്ചെത്തിയെങ്കിലും മോംഗിയ പിന്നീട് കളിയിലേയ്ക്ക് മടങ്ങിയെത്തിയില്ല.

പില്‍ക്കാലത്ത് ക്രിക്കറ്റ് ഉപേക്ഷിച്ച ബോളിവുഡിലേക്ക് കളം മാറ്റി ചവിട്ടിയ മോംഗിയ നായകനായ സിനിമ വൈകാതെ പുറത്തിറങ്ങാനിരിക്കുകയാണ്.