മികച്ച തിരിച്ചുവരവ്, രോഹിത്തിന്റെ ലോക കപ്പ് ടീമില്‍ അവനുണ്ടാകുമെന്ന് കാര്‍ത്തിക്

2022 ടി20 ലോക കപ്പിലെ രോഹിത് ശര്‍മ്മയുടെ ഇന്ത്യന്‍ ടീമില്‍ യുസ്വേന്ദ്ര ചഹല്‍ ഉറപ്പായും സ്ഥാനം നേടുമെന്ന് ദിനേശ് കാര്‍ത്തിക്. മടങ്ങിവരവില്‍ ചഹല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഒരു ബോളര്‍ എന്ന നിലയില്‍ താരം ഒരുപാട് മെച്ചപ്പെട്ടെന്നും കാര്‍ത്തിക് പറഞ്ഞു.

‘അയാളുടെ തിരിച്ചുവരവ് വളരെ മികച്ചതാണ്. അത് താരത്തിന്റെ വ്യക്തിത്വമാണ് കാണിക്കുന്നത്. ഐപിഎല്‍ രണ്ടാം ഭാഗത്തില്‍ ചഹല്‍ ഒരു ചാമ്പ്യനായിരുന്നു. ഇന്ത്യയുടെ ടോപ് ലെഗ് സ്പിന്നറാണ് അദ്ദേഹം. ഞാന്‍ എപ്പോഴും ചഹലിനെ ഒരു പടി മുന്നില്‍ റേറ്റ് ചെയ്യും. കാരണം അദ്ദേഹം ഒരു ചെസ് താരം കൂടിയാണ്, സാധാരണ ആളുകളെക്കാള്‍ ഒരുപടി മുകളിലായിരിക്കും അവരുടെ നീക്കങ്ങള്‍.’

IND vs ENG | Yuzvendra Chahal surpasses Jasprit Bumrah to become India's  highest T20I wicket-taker | Cricket News – India TV

‘അദ്ദേഹത്തിന് നല്ല കഴിവുണ്ട്, ഒരു ധീരനായ ബോളര്‍ കൂടിയാണ് അദ്ദേഹം. ഐപിഎല്ലില്‍ ഒറ്റയ്ക്ക് ഉയരത്തില്‍ വളര്‍ന്ന കളിക്കാരന്‍. 2013ല്‍ ആര്‍സിബി 10 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തെ വാങ്ങിയത്, ഇപ്പോള്‍ അവന്‍ അതിനപ്പുറമാണ്’ കാര്‍ത്തിക് പറഞ്ഞു.

T20 World Cup: Discarded leg-spinner Yuzvendra Chahal takes a dig at  selectors with 'faster spinner' comment - Sports News

കഴിഞ്ഞ ടി20 ലോക കപ്പില്‍ ചഹലിന് ടീമില്‍ ഇടംലഭിച്ചിരുന്നില്ല. ഇത് ഏറെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. താരത്തിന് പകരം ടീമില്‍ ഇടംനേടിയ വരുണ്‍ ചക്രവര്‍ത്തിയ്ക്ക് തിളങ്ങാനായതമില്ല. തുടര്‍ന്നാണ് ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ചഹലിന് ഇടംലഭിച്ചത്. മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്കായിറങ്ങിയ ചഹല്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.