ഇരട്ടക്കുട്ടികളുടെ അച്ഛനായി ദിനേശ് കാര്‍ത്തിക്; സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം

ഇരട്ടക്കുട്ടികളുടെ അച്ഛനായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്. ഭാര്യയും മലയാളി സ്‌ക്വാഷ് താരവുമായ ദീപിക പള്ളിക്കല്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ വിവരം കാര്‍ത്തിക് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കിയത്. കുട്ടികള്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു.

‘അങ്ങനെ ഞങ്ങള്‍ മൂന്നുപേര്‍ അഞ്ചുപേരായി. എനിക്കും ദീപികയ്ക്കും രണ്ട് ആണ്‍കുട്ടികള്‍ പിറന്നിരിക്കുന്നു.’ കാര്‍ത്തിക് ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു. കബീര്‍ പള്ളിക്കല്‍ കാര്‍ത്തിക്, സിയാന്‍ പള്ളിക്കല്‍ കാര്‍ത്തിക് എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേരു നല്‍കിയിരിക്കുന്നത്.

Image

2013ലാണ് തമിഴ്‌നാട്ടുകാരനായ ദിനേശ് കാര്‍ത്തിക്കും മലയാളിയായ ദീപിക പള്ളിക്കലും വിവാഹിതരായത്. അടുത്തിടെ സമാപിച്ച ഐപിഎല്‍ 14ാം സീസണില്‍ ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളത്തിലിറങ്ങിയിരുന്നു.

  ഉടൻ ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്നാട് ടീമിൽനിന്ന് പരിക്കിനെ തുടർന്ന് താരത്തെ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനുള്ള അവസരവും താരത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുകയാണ്. . (Dipika Instagram Photo)

ഉടന്‍ ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്‌നാട് ടീമില്‍നിന്ന് പരിക്കിനെ തുടര്‍ന്ന് താരത്തെ ഒഴിവാക്കിയിട്ടുണ്ട്. പരിക്ക് കാരണം രണ്ട് വര്‍ഷത്തോളമായി കളത്തില്‍ നിന്ന് മാറി നില്‍ക്കുന്ന ദീപിക അടുത്ത വര്‍ഷം നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തിരിച്ചെത്തുമെന്നാണ് സൂചന.