കോഹ്‌ലിയെ ഉപദേശിച്ചില്ലേ ഇപ്പോഴിതാ അതെ ഉപദേശം തിരിച്ചും, കാലചക്രം എത്ര പെട്ടെന്നാണ് തിരിഞ്ഞത്

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ഒരാഴ്ച പിന്നിടുന്നു. മൂന്നാം റൗണ്ട് പോരാട്ടങ്ങളാണ് ആവേശകരമായി പുരോഗമിക്കുന്നത്. മഴ വില്ലനായത് പല വമ്പന്മാര്‍ക്കും തലവേദനയായിട്ടുണ്ട്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയവരെയെല്ലാം മഴ ബാധിച്ചിട്ടുണ്ട്. പല അട്ടിമറികളും ഇതിനോടകം നമ്മൾ കണ്ടു. സൂപ്പർ താരങ്ങളിൽ ചിലരുടെ ഫോം ലോകകപ്പിന് മുമ്പും ശേഷവും സൂപ്പർ താരങ്ങളുടെ ഫോമിൽ വലിയ കയറ്റിറക്കങ്ങൾ സംഭവിച്ചിട്ടുണ്ട്.

ലോകകപ്പിന് മുമ്പ് വരെ മികച്ച ഫോമിൽ ആയിരുന്ന ബാബർ ലോക്കപ്പിൽ എത്തിയതിന് ശേഷം പഴയ ഫോമിന്റെ നിഴലിൽ മാത്രമാണ്. അതിനാൽ തന്നെ പാകിസ്താന്റെ കുതിപ്പിനെ വലിയ ഒരു രീതിയിൽ ബാധിച്ചിരിക്കുന്നത് താരത്തിന്റെ ഫോം തന്നെയാണ്. ആകെ 8 റൺസ് മാത്രമാണ് നേടാനായത് താരത്തിന് ഇതുവരെ.

പണ്ട് കൊഹ്‌ലിയോട് അയാളുടെ മോശം സമയത്ത് ” ഈ സമയവും കടന്ന് പോകും, ശക്തമായി തിരിച്ചുവരും എന്ന് ബാബർ ആത്മവിശ്വാസം നൽകിയിരുന്നു, ഇപ്പോഴിതാ ബാബറിന്റെ മോശം സമയത്ത് അതെ വാക്കുകൾ ആവർത്തിക്കുകയാണ് അമിത് മിശ്ര- ഈ സാമായതും കടന്ന് പോകും, ശക്തമായി തിരിച്ചുവരുക.

എന്തായാലും ബാബർ പഴയ പോലെ ഫോമിലേക്ക് തിരിച്ചുവരുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.