ഡ്രസിംഗ് റൂമില്‍ പന്തിനെ കണ്ടിരുന്നില്ല, ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി കിട്ടിയില്ല; ദുരൂഹം, രാഹുല്‍ പറയുന്നു

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ഋഷഭ് പന്തിന്‍രെ അഭാവത്തെ കുറിച്ച് പ്രതികരണവുമായി കെഎല്‍ രാഹുല്‍. ഡ്രസിംഗ് റൂമില്‍ പന്തിനെ കണ്ടിരുന്നില്ല, ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി കിട്ടിയില്ലെന്നുമാണ് രാഹുലിന്റെ പ്രതികരണം.

ഡ്രസിംഗ് റൂമില്‍ റിഷഭ് പന്തിനെ കണ്ടിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിരുന്നു. അവനെ ഒഴിവാക്കിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. മത്സരത്തില്‍ ശ്രദ്ധ നല്‍കേണ്ടിയിരുന്നതിനാല്‍ അതിനെക്കുറിച്ച് കൂടുതല്‍ ചോദിച്ചില്ല-രാഹുല്‍ പറഞ്ഞു.

ടീമിന്റെ കീപ്പറായി ഇറങ്ങിയതിനെ കുറിച്ചും രാഹുല്‍ പ്രതികരിച്ചു. കഴിഞ്ഞ 6,7 മാസങ്ങളായി അധികം ഏകദിന മത്സരങ്ങള്‍ കളിച്ചിരുന്നില്ല. എന്നാല്‍ 2020-21ല്‍ വിക്കറ്റ് കീപ്പറായി ഞാന്‍ കളിച്ചിരുന്നു. നാല്, അഞ്ച് നമ്പറുകളിലായി ബാറ്റും ചെയ്തിരുന്നു. ടീം എന്താണോ ആവിശ്യപ്പെടുന്നത് അതിനനുസരിച്ച് കളിക്കാന്‍ തയ്യാറാണ്.

റിഷഭ് തിരിച്ചുവരുമ്പോള്‍ എവിടെ കളിക്കുമെന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. റിഷഭിനെ ഡ്രസിംഗ് റൂമില്‍ അന്വേഷിച്ചപ്പോള്‍ ഒഴിവാക്കിയെന്ന ഉത്തരമാണ് ലഭിച്ചത്. കാരണം എന്താണെന്ന് അറിയില്ല. ടീമിന്റെ മെഡിക്കല്‍ സംഘത്തിനാണ് ഇതിനെക്കുറിച്ച് കൃത്യമായി പറയാനാവുക-രാഹുല്‍ പറഞ്ഞു.