എന്താണ് പന്തിനെ താങ്ങുന്നത് എന്ന് ചോദിച്ചില്ലേ, ഇതാണ് കാരണം; പന്തും ഹാർദിക്കും ആടി, ഇംഗ്ലണ്ട് തീർന്നു

എന്തുകൊണ്ടാണ് പന്തിനെ ടീം താങ്ങുന്നത് എന്ന് ചോദിച്ചില്ലേ, ഇതാണ് കാരണം. രോഹിതിന്റെയും ബിഗ് ഇന്നിംഗ്സ് കാണാൻ വന്നവർക്ക് കിട്ടിയതോ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പന്ത് സ്പെഷ്യൽ ഇന്നിംഗ്സ്. ഇംഗ്ലണ്ട് ഉയർത്തിയ 259 റൺസ് പിന്തുടർന്ന ഇന്ത്യ 5 വിക്കറ്റിന് ജയിച്ചപ്പോൾ തിളങ്ങിയത് 113 പന്തിൽ 125 റൺസെടുത്ത പന്ത് തന്നെ.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ 45.5 ഓവറില്‍ 259 റണ്‍സിന് ഓള്‍ഔട്ടായി. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബട്ട്‌ലര്‍ 80 പന്തില്‍ 60 റണ്‍സെടുത്തു. ജേസണ്‍ റോയ് 41, ജോണി ബെയര്‍സ്‌റ്റോ 0, ജോ റൂട്ട് 0, ബെന്‍ സ്‌റ്റോക്‌സ് 27, മൊയിന്‍ അലി 34, ലിവിംഗ്‌സ്റ്റണ്‍ 27, ഡേവിഡ് വില്ലി 18, ക്രെയ്ഗ് ഒവേര്‍ട്ടന്‍ 32 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഒരു ഘട്ടത്തിൽ 300 റൺസെടുക്കുമെന്ന് തോന്നിച്ച ഇംഗ്ലണ്ടിനെ ഒതുക്കിയത് ഇന്ത്യയ്ക്കായി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നാല് വിക്കറ്റ് പ്രകടനം തന്നെ . യുസ്‌വേന്ദ്ര ചഹല്‍ മൂന്നും മുഹമ്മദ് സിറാജ് രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 260 ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ഇതിനോടകം നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 19 ഓവറില്‍ 4 വിക്കറ്റിന് 84 റണ്‍സെന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിൽ ഇന്ത്യ.

കഴിഞ്ഞ മത്സരത്തിലെ പോലെ ടോപ്‌ളി ഇന്ത്യയെ തകർത്തു. ക്രീസിൽ ഒന്നിച്ച പന്തും ഹാർദിക്കും പതുക്കെ തുടങ്ങി പിന്നെ ടോപ് ഗിയറിലായി. ഹാര്ദിക്ക് 55 പന്തിൽ 71 റണ്സെടുത്തു. തുടക്കത്തിൽ ഹാര്ദിക്ക് ആക്രമിച്ചപ്പോൾ പന്ത് പിന്തുണച്ചു. താരം പുറത്തായപ്പോൾ പന്ത് ചാർജ് എടുക്കുക ആയിരുന്നു.