ധോണി vs രോഹിത് , ആരാണ് ഇന്ത്യൻ പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച നായകൻ; തിരഞ്ഞെടുത്ത് ഇതിഹാസങ്ങൾ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയും നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തരായ രണ്ട് ക്യാപ്റ്റൻമാരും ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കണ്ട ഏറ്റവും മികച്ച നായകന്മാരുമാണ്. ഇരുവരും തങ്ങളുടെ ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ), മുംബൈ ഇന്ത്യൻസ് (എംഐ) എന്നിവയെ അഭൂതപൂർവമായ വിജയത്തിലേക്ക് നയിച്ചു. ഇരുവരും ടീമുകളെ 5 കിരീട നേട്ടങ്ങളിലേക്ക് നയിച്ചു.

ഐപിഎല്ലിൻ്റെ തുടക്കം മുതൽ ടീമിനെ സസ്പെന്ഷന് കിട്ടിയ രണ്ട് സീസണുകൾ ഒഴികെ ധോണി സിഎസ്‌കെയുടെ മുഖമാണ്. സിഎസ്‌കെയെ 10 ഐപിഎൽ ഫൈനലുകളിലേക്ക് നയിച്ചു, അതിൽ അഞ്ചെണ്ണം വിജയിച്ചു. എംഐ ക്യാപ്റ്റൻ എന്ന നിലയിൽ തൻ്റെ കളികളിൽ 56.32% വിജയിച്ച രോഹിത് ശർമ്മയേക്കാൾ ധോണിയുടെ വിജയ ശതമാനം ( 59.37% )കൂടുതലാണ്.

നിലവിലെ ഇന്ത്യൻ ടീം ക്യാപ്റ്റനായ രോഹിത് ശർമ്മ 2013 മുതൽ അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടി എംഐയെ നയിച്ചു. ഡെക്കാൻ ചാർജേഴ്‌സിനൊപ്പമാണ് അദ്ദേഹം ഐപിഎൽ കരിയർ ആരംഭിച്ചത്, എംഐയിൽ ചേരുന്നതിന് മുമ്പ് ഒരു കളിക്കാരനെന്ന നിലയിൽ ഡെക്കാനിൽ അദ്ദേഹം കിരീടം നേടി. രോഹിത്തിൻ്റെ വിജയശതമാനം 56.32% ശ്രദ്ധേയമാണ്, പക്ഷേ അത് ധോണിയേക്കാൾ കുറവാണ്.

അടുത്തിടെ, വസീം അക്രം, മാത്യു ഹെയ്ഡൻ, ഡെയ്ൽ സ്റ്റെയ്ൻ, ടോം മൂഡി എന്നിവരുൾപ്പെടെ നാല് ഇതിഹാസ താരങ്ങളോട് ഐപിഎൽ എക്കാലത്തെയും മികച്ച ടീമിൻ്റെ ക്യാപ്റ്റനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. എംഎസ് ധോണിയെ അവർ എല്ലാവരും ഏകകണ്ഠമായി തിരഞ്ഞെടുത്തു.

“അത് എംഎസ് ധോണിയാണ്, അക്രം പറഞ്ഞു. ഐപിഎൽ പരിശീലകനായിരുന്ന ടോം മൂഡിയും എംഎസ് ധോണിയുടെ ക്യാപ്റ്റൻസിയെ വിലയിരുത്തി. ശരാശരി ടീമിനെ വെച്ച് ധോണി കിരീടം നേടിയെന്ന വസ്തുതയും അദ്ദേഹം ഓർമിപ്പിച്ചു.

Read more

‘സംവാദമൊന്നുമില്ല. രോഹിത് ശർമ്മ ഒരു അസാധാരണ നേതാവാണ്. ധോണി എന്നെ മുമ്പ് നയിച്ചത് കൊണ്ട് ഞാൻ അവന്റെ പേര് പറയുകയല്ല. അവനാണ് എല്ലാ മികവും നോക്കിയാൽ ഏറ്റവും മികച്ചത്.” ഹെയ്ഡൻ പറഞ്ഞു. “ഇത് തിരഞ്ഞെടുക്കുന്നതിന് ഒരു മുൻ ക്രിക്കറ്റ് കളിക്കാരനോ ക്രിക്കറ്റ് പണ്ഡിതനോ റോക്കറ്റ് ശാസ്ത്രജ്ഞനോ ആകേണ്ടതില്ല. എംഎസ് ധോണിയാണ് ഏറ്റവും മികച്ചവൻ ” അക്രം കൂട്ടിച്ചേർത്തു.