ഇംഗ്ലണ്ട്-ഇന്ത്യ ഏകദിനം: മഹിയെ കാത്തിരിക്കുന്നത് ഇതിഹാസങ്ങളുടെ കസേര!

Gambinos Ad
ript>

ഇംഗ്ലണ്ടിനെതിരേ നടന്ന ട്വന്റി20 പരമ്പര സ്വന്തമാക്കിയ ശേഷം നാളെ തുടങ്ങുന്ന ഏകദിന പരമ്പരയ്ക്കുള്ള തയാറെടുപ്പിലാണ് ടീം ഇന്ത്യ. നാളെ നോട്ടിങ്ഹാമിലെ ട്രെന്‍ഡ് ബ്രിഡ്ജില്‍ വെച്ച് വൈകുന്നേരം അഞ്ചിനാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം ആരംഭിക്കുന്നത്. മത്സരത്തില്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിങ് ധോണിയെ കാത്തിരിക്കുന്നത് ഒരു അപൂര്‍വ നേട്ടമാണ്. മത്സരത്തില്‍ 33 റണ്‍സ് നേടിയാല്‍ ഏകദിനത്തില്‍ 10,000 റണ്‍സ് നേടുന്ന 12ാം താരമെന്ന നേട്ടത്തിലേക്ക് ധോണി എത്തും.

Gambinos Ad

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നീ താരങ്ങളാണ് ഇന്ത്യയില്‍ നിന്നും 10,000 റണ്‍സ് സ്‌കോര്‍ ചെയ്തവരുടെ പട്ടികയിലുള്ളത്. നാളെ നടക്കുന്ന മത്സരത്തില്‍ ധോണി ഈ നേട്ടം മറികടന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള നാലാം താരമായി താരത്തിന് മാറാം.

ഏകദിനിത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 18426 റണ്‍സുള്ള സച്ചിന് പിന്നില്‍ 14234 റണ്‍സുമായി ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണുള്ളത്. 13704 റണ്‍സുമായി ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്ങ് മൂന്നാം സ്ഥാനത്തും 13430 റണ്‍സുമായി സനത് ജയസൂര്യ നാലാം സ്ഥാനത്തുമാണ്. അഞ്ചാം സ്ഥാനത്തുള്ള മഹേള ജയവര്‍ധനയുടെ പേരിലുള്ളത് 12650 റണ്‍സാണ്.

10,000 റണ്‍സ് ക്ലബ്ബില്‍ കടന്നാല്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ധോണിയാകും. സങ്കക്കാരയാണ് ധോണിക്ക് മുന്നിലുള്ളത്.