ധോണി എന്റെ ഭര്‍ത്താവ് ശുഐബ് മാലിക്കിനെപ്പോലെ: സാനിയ മിര്‍സ

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ സ്വഭാവവും വ്യക്തിത്വവും തന്റെ ഭര്‍ത്താവ് ശുഐബ് മാലിക്കിനെ ഓര്‍മിപ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുമ്പോഴാണ് സാനിയ മിര്‍സ ഇക്കാര്യം പറഞ്ഞത്.

“വ്യക്തിത്വത്തിന്റെ കാര്യത്തില്‍ എന്റെ ഭര്‍ത്താവ് ശുഐബ് മാലിക്കിനെ ഓര്‍മിപ്പിക്കുന്ന വ്യക്തിയാണ് ധോണി. ഇരുവരുടെയും സ്വഭാവരീതികള്‍ അത്രയേറെ സമാനമാണ്. ഇരുവരും സ്വതവേ നിശബ്ദരാണ്. അതേസമയം തന്നെ രസികരും. കളത്തില്‍ ഇരുവരും വളരെ ശാന്തരാണ്. ധോണിയും മാലിക്കും തമ്മില്‍ വളരെ സാമ്യമുണ്ട്.” സാനിയ പറഞ്ഞു.

WTA Scouting Report: Sania Mirza taking baby steps in 2020 return

“വിരമിക്കല്‍ വലിയൊരു ആഘോഷമാക്കാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കില്‍ അതിന് ധോണിക്ക് കഴിയുമായിരുന്നു. എന്നാല്‍ അത് വേണ്ടെന്ന് വെച്ച് അദ്ദേഹം കളമൊഴിഞ്ഞു. ധോണിയെ ധോണിയാക്കുന്നതും ഇതേ ശൈലി തന്നെയാണ്. നമ്മള്‍ അദ്ദേഹത്തിന് അര്‍ഹിച്ച യാത്രയയപ്പ് നല്‍കണമെന്നു തന്നെയാണ് എന്റെയും അഭിപ്രായം. കരിയറില്‍ സ്വന്തം പേരില്‍ മാത്രമല്ല, രാജ്യത്തിനായും അത്രയേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയാണ് ധോണി.” സാനിയ അഭിപ്രായപ്പെട്ടു.

Shoaib Malik beats MS Dhoni, tops at number five - Sports ...

ഒരു വര്‍ഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഐ.പി.എല്ലിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചു വരാനൊരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോക കപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന സെമിയാണ് ധോണിയുടെ കരിയറിലെ അവസാന മത്സരം. ഐ.പി.എല്ലിനായി സൂപ്പര്‍ കിംഗ്സിനൊപ്പം യു.എ.ഇയിലാണ് ധോണി ഇപ്പോള്‍.