'അടുത്ത സീസണില്‍ ചെന്നൈയെ ഡുപ്ലെസി നയിക്കും'; പുതിയ ക്യാപ്റ്റനെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ കോച്ച്

ചെന്നൈ ഇത്തവണ പ്ലേഓഫ് കാണാതെ പുറത്തായ സാഹചര്യത്തില്‍ ഐ.പി.എല്ലില്‍ നിന്നും ധോണി വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തല പൊക്കിയിരുന്നു. എന്നാല്‍ അടുത്ത സീസണിലും താന്‍ കളിക്കുമെന്ന് ധോണി അറിയച്ചതോടെ അത്തരം ചര്‍ച്ചകള്‍ക്ക് വിരാമമായി. ചെന്നൈയുടെ നായകനായി ധോണി തന്നെ തുടരുമോ എന്നതാണ് പുതിയ ചര്‍ച്ച. അക്കാര്യത്തില്‍ പ്രവചനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ ദേശീയ ടീമിന്റെ മുന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍. അടുത്ത സീസണില്‍ ധോണിയ്ക്ക് പകരം ഫാഫ് ഡുപ്ലെസി ചെന്നൈയെ നയിക്കുമെന്നാണ് സഞ്ജയ് പറയുന്നത്.

“അടുത്ത വര്‍ഷം ചെന്നൈയുടെ നായകനായി ധോണി തുടരുമെന്ന് തോന്നുന്നില്ല. ഫാഫ് ഡുപ്ലെസി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തേക്കും. ഡുപ്ലെസിയുടെ നേതൃത്വത്തില്‍ തന്നെ താരങ്ങളുടെ കൈമാറ്റം നടക്കുന്നതാണ് നല്ലത്. ഡുപ്ലെസി അല്ലാതെ ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കാന്‍ തത്കാലം ഇപ്പോള്‍ മറ്റാരുമില്ല. ക്യാപ്റ്റനാകാന്‍ പ്രാപ്തിയുള്ള ഒരാളെ മറ്റു ടീമുകള്‍ ചെന്നൈക്ക് കൈമാറുമെന്ന് തോന്നുന്നുമില്ല” സഞ്ജയ് പറഞ്ഞു.

India batting coach Sanjay Bangar warned selectors, said 2011-ലെ ലോക കപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ചില കടുത്ത പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും എതിരായ പരമ്പരകള്‍ക്ക് മുന്നോടിയായി ധോണി ക്യാപ്റ്റന്‍ സ്ഥാനം കോഹ്‌ലിക്ക് കൈമാറുകയായിരുന്നുവെന്നും സഞ്ജയ് ബംഗാര്‍ ഓര്‍മിപ്പിച്ചു.

MS Dhoni the best finisher and captain Iധോണി തന്നെ ടീമിനെ നയിക്കുമെന്നാണ് ടീം മാനേജ്‌മെന്റ് തറപ്പിച്ച് പറയുന്നത്. “ഐ.പി.എല്ലില്‍ ഞങ്ങള്‍ക്ക് മൂന്ന് കിരീടം നേടിത്തന്ന നായകനാണ് ധോണി. ആദ്യമായാണ് ഞങ്ങള്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. മറ്റൊരു ടീമിനും ഇത്രയും മികച്ച നേട്ടമില്ല. ഒരു മോശം വര്‍ഷം എല്ലാം മാറ്റി മറിക്കുമെന്നല്ല ചിന്തിക്കേണ്ടത്. പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്ങിലും ധോണിയിലും വിശ്വാസമുണ്ട്” എന്ന് ടീം സി.ഇ.ഒ അടുത്തിടെ പറഞ്ഞിരുന്നു. എന്നിരുന്നാലും അന്തിമ തീരുമാനം ധോണിയെ ആശ്രയിച്ചിരിക്കും.