ദീപക്ക് ചഹർ പറഞ്ഞ ആ ആഗ്രഹം, ധോണിയും കോഹ്‌ലിയും രോഹിതും എത്തും

ദീപക്ക് ചഹാറിന്റെ പരിക്ക് ചെന്നൈയെ നല്ല രീതിയിൽ ഈ സീസണിൽ ബാധിച്ചിരുന്നു. താരം ഇല്ലാത്തതിനാൽ തന്നെ ചെന്നൈയുടെ ഈ സീസണിലെ ബൗളിംഗ് വെറും ആവറേജ് എന്ന നിലയിൽ ഒതുങ്ങി. എന്തായാലും ലോകകപ്പിന് മുമ്പ് പരിപൂർണ ഫിറ്റായി താരം തിരിച്ചുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സീസണിൽ തന്റെ പ്രണയനിയായ ജയയോട് ഐ.പി.എൽ മത്സരത്തിന് ശേഷം പ്രണയാഭ്യർത്ഥന നടത്തുന്ന താരത്തിന്റെ വീഡിയോ വൈറൽ ആയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വിവാഹാർത്തകളാണ് പുറത്തുവരുന്നത്.

നാളെ ആഗ്രയിൽ വച്ച് നടക്കുന്ന ചടങ്ങിൽ ധോണി ഭാര്യ സാക്ഷി, കോഹ്ലി- അനുഷ്ക, രോഹിത്- റിതിക തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം. താരത്തിന്റെ ക്ഷണം സ്വീകരിച്ച് താരങ്ങൾ കുടുംബസമേതം തന്നെ എത്തുമെന്നും പ്രതീക്ഷിക്കുന്നു.

താരത്തിന്റെ ഇന്ത്യൻ ടീമിലെ അടുത്ത സുഹൃത്തുക്കളായ ഭുവി, ബുംറ, ചഹൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമോ എന്നുള്ള കാര്യത്തിൽ സ്ഥിതീകരണം വന്നിട്ടില്ല. വിവാഹശേഷം ടീം അംഗങ്ങൾക്കായി ഒരു പാർട്ടി വെക്കുമെന്നും പറയുന്നു.

താരത്തിന്റെ വെഡിങ് കാർഡ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.