അടിച്ചൊതുക്കാന്‍ ധോണിക്കു 'കയറ്റം' കൊടുത്തു; കാരണം വ്യക്തമാക്കി രോഹിത് ശര്‍മ്മ

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ധോണിക്കു ബാറ്റിങ് പൊസിഷനില്‍ സ്ഥാനക്കയറ്റം നല്‍കിയതിന്റെ കാരണം വ്യക്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ആദ്യ ട്വന്റി20 മത്സരത്തില്‍ ധോണിക്കു ബാറ്റിങ് സ്ഥാനക്കയറ്റം നല്‍കി നാലാമതായാണ് ഇറക്കിയിരുന്നത്. 22 ബോളില്‍ നിന്ന് 39 റണ്‍സെടുത്ത് തീരുമാനം ശരിയായെന്ന് ധോണി തെളിയിക്കുകയും ചെയ്തു.

മത്സരത്തിന് മുന്നോടിയായി ധോണിയെ നാലാമത് ഇറക്കാനായിരുന്നു മാനേജ്‌മെന്റ് തീരുമാനം. ബാറ്റിങ്ങ് ലൈനപ്പില്‍ ശക്തമായ സാന്നിധ്യമാവുക എന്നതോടൊപ്പം സ്‌കോര്‍ബോര്‍ഡും ചലിപ്പിക്കുക എന്ന ഉത്തരവാദിത്വമായിരുന്നു ധോണിക്കു മുന്നിലുള്ളത്. കുറേകാലമായി ഫിനിഷറായിട്ടാണ് ധോണിയെ ഇറക്കിയിരുന്നത്. കുറച്ച് ഫ്രീയായി ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് അവസരം നല്‍കുന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. അദ്ദേഹം അത് കൃത്യമായി ചെയ്യുമെന്ന വിശ്വാസവും മാനേജ്‌മെന്റിനുണ്ടായിരുന്നു. നാലാം നമ്പര്‍ സ്ഥാനത്തിന് ഏറ്റവും അനുയോജ്യനായതും അദ്ദേഹമാണെന്നും രോഹിത് വ്യക്തമാക്കി.

മൂന്ന് ട്വന്റി20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ 93 റണ്‍സിനാണ് ലങ്കന്‍ നിരയെ പരാജയപ്പെടുത്തിയത്.