ധോണിയുടെയും കോഹ്ലിയുടേയും വില കേട്ടാല്‍ അമ്പരക്കും

ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്ത് നിന്നും മാറിയിട്ട് കാലം കുറെയായിട്ടും ക്രിക്കറ്റ് ലോകത്ത് ധോണിയുടെ പ്രധാന്യത്തിന് യാതൊരു മാറ്റവും ഇല്ല. ഏറ്റവും ഒടുവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ധോണിയെ മഞ്ഞകുപ്പായത്തില്‍ നിലനിര്‍ത്തിയപ്പോള്‍ അക്കാര്യം ഒരിക്കല്‍ കൂടി തെളിഞ്ഞു.

15 കോടി രൂപ മുടക്കിയാണ് വിലക്കു കഴിഞ്ഞെത്തിയ ചെന്നൈ ഫ്രാഞ്ചൈസി ആരാധകരുടെ സ്വന്തം “തല” ധോണിയെ ടീമില്‍ നിലനിര്‍ത്തിയത്. ഇതോടെ ഇത്തവണ ഐപിഎലിലെ ഏറ്റവും വിലകൂടിയ രണ്ടാമത്തെ താരമാകും എംഎസ് ധോണി.

പ്രതീക്ഷിച്ചതു പോലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കാണ് ഏറ്റവും ഉയര്‍ന്ന ലീഗ് ഫീ ലഭിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റനെ നിലനിര്‍ത്താന്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് മുടക്കിയത് 17 കോടി രൂപയാണ്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നിലനിര്‍ത്തിയപ്പോള്‍ ചെന്നൈയ്‌ക്കൊപ്പം വിലക്കുകഴിഞ്ഞെത്തിയ രാജസ്ഥാന്‍ റോയല്‍സ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ നിലനിര്‍ത്തി. 15 രൂപയ്ക്കാണ് രോഹിത്തിനെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്.

എന്നാല്‍ കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്താത്തത് ആശ്ചര്യമായി

ഏറ്റവുമധികം റീറെയ്നർ തുക ലഭിച്ച താരങ്ങൾ

1 വിരാട് കോഹ്‌ലി – 17 കോടി

2 എം.എസ്. ധോണി – 15 കോടി

3 രോഹിത് ശർമ – 15 കോടി

4 ഡേവിഡ് വാർണർ – 12 കോടി

5 സ്റ്റീവ് സ്മിത്ത് – 12 കോടി

6 സുരേഷ് റെയ്ന – 11 കോടി

7 ഹാർദിക് പാണ്ഡ്യ – 11 കോടി

8 എബി ഡിവില്ലിയേഴ്സ് – 11 കോടി

9 സുനിൽ നാരായണൻ – 8.5 കോടി

10 ഭുവനേശ്വർ കുമാർ – 8.5 കോടി

ഫ്രാൻഞ്ചൈസികൾ നിലനിർത്തിയ താരങ്ങൾ

മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര.

ബാക്കിയുള്ള തുക: 47 കോടി രൂപ

ഡൽഹി ഡെയർ ഡെവിൾസ്: ക്രിസ് മോറിസ്, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ.

ബാക്കിയുള്ള തുക: 47 കോടി രൂപ

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ: കോഹ്‍ലി, എബി ഡിവില്ലിയേഴ്സ്, സർഫ്രാസ് ഖാൻ

ബാക്കിയുള്ള തുക: 49 കോടി രൂപ

ചെന്നൈ സൂപ്പർ കിങ്സ്: ധോണി, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ

ബാക്കിയുള്ള തുക: 47 കോടി രൂപ

രാജസ്ഥാൻ റോയൽസ്: സ്റ്റീവ് സ്മിത്ത്

ബാക്കിയുള്ള തുക: 67.5 കോടി രൂപ

കിങ്സ് ഇലവൻ പഞ്ചാബ്: അക്‌ഷർ പട്ടേൽ

ബാക്കിയുള്ള തുക: 67.5 കോടി രൂപ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: സുനിൽ നാരായണൻ, ആന്ദ്രെ റസൽ

ബാക്കിയുള്ള തുക: 67.5 കോടി രൂപ

സൺറൈസേഴ്സ് ഹൈദരാബാദ്: ഡേവിഡ് വാർണർ, ഭുവനേശ്വർ കുമാർ

ബാക്കിയുള്ള തുക: 67.5 കോടി രൂപ