'ധോണിയുടെ വിക്കറ്റ് ഞാന്‍ ആഘോഷിച്ചില്ല, ആ നിമിഷം മനസ്സില്‍ മറ്റൊന്നായിരുന്നു'; തുറന്നു പറഞ്ഞ് നടരാജന്‍

എം.എസ് ധോണിയുടെ ഉപദേശം ബോളിംഗ് ഏറെ മെച്ചപ്പെടുത്താന്‍ സഹായിച്ചെന്ന് ടി.നടരാജന്‍. സ്ലോ ബൗണ്‍സറുകളും കട്ടേഴ്സും മറ്റ് വേരിയേഷനുകളും ഉപയോഗിക്കാന്‍ ധോണി ഉപദേശിച്ചെന്ന് പറഞ്ഞ നടരാജന്‍ കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ ധോണിയുടെ വിക്കറ്റ് വീഴ്ത്തിയത് ആഘോഷിക്കാത്തതിന്റെ കാരണവും വെളിപ്പെടുത്തി.

“കഴിഞ്ഞ സീസണില്‍ ധോണി എനിക്കെതിരെ 102 മീറ്റര്‍ സിക്‌സ് നേടി. തൊട്ടടുത്ത പന്തില്‍ എനിക്ക് ധോണിയുടെ വിക്കറ്റും കിട്ടി. പക്ഷേ ആ വിക്കറ്റ് നേട്ടം ഞാന്‍ ആഘോഷിച്ചില്ല. കാരണം അതിന് മുന്‍പത്തെ ഡെലിവറിയെ കുറിച്ചാണ് ഞാന്‍ ആലോചിച്ച് നിന്നത്. എങ്കിലും ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയെത്തിയ ശേഷം സന്തോഷം തോന്നി. കളി കഴിഞ്ഞ് ധോണിയുമായി സംസാരിക്കാനും സാധിച്ചു.”

VIDEO |

“ധോണിയെ പോലൊരു വ്യക്തിയോട് സംസാരിക്കാന്‍ കഴിയുന്നത് തന്നെ വലിയ കാര്യമാണ്. ഫിറ്റ്നസിനെ കുറിച്ച് ധോണി എന്നോട് സംസാരിച്ചു. കൂടുതല്‍ പരിചയസമ്പത്ത് വരുന്നതിലൂടെ ഇതിലും മെച്ചപ്പെടാന്‍ സാധിക്കുമെന്ന് പറഞ്ഞ് അദ്ദേഹം എന്നെ പ്രചോദിപ്പിച്ചു. സ്ലോ ബൗണ്‍സറുകളും കട്ടേഴ്സും മറ്റ് വേരിയേഷനുകളും ഉപയോഗിക്കാന്‍ ഉപദേശിച്ചു” നടരാജന്‍ പറഞ്ഞു.

தோனி விக்கெட்டை வீழ்த்திய

ഏപ്രില്‍ 9 നാണ് ഐ.പി.എല്ലിന് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്. 11ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് സണ്‍റൈസേഴ്‌സിന്റെ ആദ്യ മത്സരം.