ധോണിയും ഡഗ് ഔട്ടിലെത്തി; ചെന്നൈയെ ആരു രക്ഷിക്കും?

ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിന് വെടിക്കെട്ടോടെ തുടക്കമിടാന്‍ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റമുന്‍ നിരയെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. അതിശക്തരുടെ അങ്കത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സൂപ്പര്‍ കിങ്‌സിന്റെ നാലു വിക്കറ്റുകള്‍ നിലംപൊത്തി. ഏഴ് ഓവറില്‍ 27ന് 4 എന്ന നിലയിലാണ് ധോണിപ്പട.

ഫാഫ് ഡു പ്ലെസിസ് (0), മൊയീന്‍ അലി (0) സുരേഷ് റെയ്‌ന (4) ധോണി (3) എന്നിവരെയാണ് സൂപ്പര്‍ കിങ്‌സിന് നഷ്ടമായത്. അമ്പാട്ടി റായിഡു റിട്ടേയേര്‍ഡ് ഹര്‍ട്ടായതും സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയായ കാര്യങ്ങളില്‍പ്പെടുന്നു.

ആദം മില്‍നെയും ട്രന്റ് ബൗള്‍ട്ടും രണ്ട് വിക്കറ്റുകള്‍ പങ്കിട്ടു. തുരാജ് ഗെയ്ക്ക്‌വാദ് (16 നോട്ടൗട്ട്) രവീന്ദ്ര ജഡേജ (2 നോട്ടൗട്ട്) എന്നിവര്‍ ക്രീസില്‍.