നിയന്ത്രണം വിട്ട് ധവാന്‍, ആരാധകരെ കൈയ്യേറ്റം ചെയ്തു

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍രെ കൈയ്യേറ്റം ചെയ്ത് ശിഖര്‍ ധവാന്‍ വിവാദത്തില്‍. ഡല്‍ഹിയില്‍ ഒരു പൊതുപരുപാടിയ്ക്കിടെയായിരുന്നു സംഭവം. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകരെ ധവാന്‍ കൈകൊണ്ട് തള്ളിമാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഡല്‍ഹിയില്‍ ഒരു പൊതുപരുപാടിയ്‌ക്കെത്തിയതായിരുന്നു ധവാന്‍. സ്റ്റേജിലേക്ക് കയറുന്നതിനിടെയാണ് ആരാധകര്‍ സെല്‍ഫിയെടുക്കാന്‍  ശ്രമിച്ചത്. ഇതോടെ നിയന്ത്രണം വിട്ട താരം ആരാധകരെ തള്ളിമാറ്റുകയായിരുന്നു.

പോലീസും സംഘാടകരും താരത്തിന് സുരക്ഷ ഒരുക്കുന്നതിനിടെയാണ് ധവാന് നിയന്ത്രണം വിട്ടത്. ധവാന്റെ തള്ളില്‍ ആരാധകര്‍ തെറിച്ചു വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

നിലവില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യന്‍ ടീമില്‍ ധവാന്‍ തിരിച്ചെത്തിയിട്ടുണ്ട്. നേരത്തെ ഒന്നാം ടെസ്റ്റിന് ശേഷം ധവാന് ഒരു മത്സരത്തില്‍ ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു ഈ വിശ്രമം.