കോണ്‍വേയെ ഇന്ത്യ കരുതിയിരിക്കുക; ഗാംഗുലിയുടെ 25 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്താണ് വരവ്

ലോര്‍ഡ്സെന്ന ക്രിക്കറ്റിന്റെ ചരിത്രമുറങ്ങുന്ന മൈതാനത്ത് അരങ്ങേറ്റ മത്സരത്തില്‍ തന്നെ ചരിത്രം കുറിച്ച് തന്റെ പ്രവേശനം ഗംഭീരമാക്കിയിരിക്കുകയാണ് കിവീസ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുക്കമായുള്ള ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം കോണ്‍വേയുടെ സെഞ്ച്വറിയാണ് കിവീസിന് കരുത്തായിരിക്കുന്നത്.

240 പന്തുകള്‍ നേരിട്ട് 16 ബൗണ്ടറിയുടെ അകമ്പടിയില്‍ 136 റണ്‍സെടുത്ത് ക്രീസില്‍ ശക്തമായി നിലയുറച്ചിരിക്കുകയാണ് ഈ അരങ്ങേറ്റക്കാരന്‍. ഈ സെഞ്ച്വറി നേട്ടത്തോടെ പല റെക്കോഡുകളും കോണ്‍വേ സ്വന്തമാക്കി. 25 വര്‍ഷം പഴക്കമുള്ള മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ റെക്കോഡ് തകര്‍ത്തതാണ് അതില്‍ പ്രധാനം.

Life's best moment: Sourav Ganguly recalls Test debut at Lord's

1996ല്‍ ലോര്‍ഡ്സില്‍ 131 റണ്‍സടിച്ചാണ് ഗാംഗുലി വരവറിയിച്ചത്. ഇതുവരെ ലോര്‍ഡ്സിലെ അരങ്ങേറ്റക്കാരന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് ഗാംഗുലിയുടെ പേരിലായിരുന്നു. ഇപ്പോള്‍ അത് കോണ്‍വേയുടെ പേരിലായി. ഗാംഗുലിയുടെ മാത്രമല്ല ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിന്റെ റെക്കോഡും കോണ്‍വേ തകര്‍ത്തു.

Eng vs NZ, 1st Test: Devon Conway break Sourav Ganguly's record

Read more

ന്യൂസിലന്‍ഡിന് പുറത്തുള്ള അരങ്ങേറ്റ ടെസ്റ്റില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയ കിവീസ് താരം ഇനി കോണ്‍വേയാണ്. 131 റണ്‍സ് നേടിയ വില്യംസണിന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോഡ്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന 12ാമത്തെ ന്യൂസീലന്‍ഡ് താരമായ കോണ്‍വേ ലോര്‍ഡ്സില്‍ ടെസ്റ്റ് അരങ്ങേറ്റത്തിന്റെ ആദ്യ ദിനം തന്നെ സെഞ്ച്വറി നേടുന്ന ആദ്യ താരവുമായി. ഈ മാസം 18 ന് കിവീസിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള ഒരു വലിയെ വെല്ലുവിളി കോണ്‍വേയാകും.