ദേവ്ദത്തിന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തും; ശുഭപ്രതീക്ഷയില്‍ അച്ഛന്‍ ബാബു

അധികം വൈകാതെ തന്നെ ഇന്ത്യന്‍ യുവതാരം ദേവ്ദത്തിന് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അച്ഛന്‍ ബാബു കുന്നത്ത്. ദേവ് കഠിനാധ്വാനി ആണെന്നും ടീമിലേക്ക് നല്ല മത്സരമാണെങ്കിലും അവസരം ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും ബാബും പറഞ്ഞു.

“ചെറുപ്പം മുതലേ പരിശീലനത്തില്‍ വലിയ താല്‍പര്യമായിരുന്നു ദേവിന്. സമയം എത്ര വൈകിയാലും ബാറ്റുമായി വിയര്‍ക്കാന്‍ തയാറായിരുന്നു ദേവ്. പടി പടിയായി അണ്ടര്‍ 14, 16, 19 പ്രായ വിഭാഗങ്ങളില്‍ കളിച്ചാണ് കര്‍ണാടക സീനിയര്‍ ടീമിലെത്തുന്നത്. കര്‍ണാടക പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനം ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിലേക്കുള്ള വാതില്‍ തുറന്നു.”

Devdutt Padikkal makes a statement on IPL debut | IPL News | Onmanorama

“പ്രധാന താരങ്ങളുടെ അഭാവത്തില്‍ കളിക്കുന്ന ടീമായതിനാല്‍ ലങ്കയില്‍ പ്രതീക്ഷയുണ്ടായിരുന്നു. ആദ്യനിര കഴിഞ്ഞാല്‍ പിന്നീടു വരുന്ന യുവനിരയില്‍ നന്നായി പ്രകടനം നടത്തുന്നവരില്‍ ഒരാളു തന്നെയാണല്ലോ ദേവ്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടുന്നത് ദേവിനെപ്പോലെ എനിക്കും സ്വപ്നമാണ്. നല്ല മത്സരമുണ്ട്, എങ്കിലും ഒരു ദിവസം വിളിയെത്താതിരിക്കില്ല.” മനോരമയുമായുള്ള അഭിമുഖത്തില്‍ ബാബു പറഞ്ഞു.

SL vs Ind, 2nd T20: Devdutt Padikkal becomes first male cricketer born in  this century to play for India - Sports News

Read more

മലയാളിയായ ദേവ്ദത്ത് ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരത്തില്‍ ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ അത്ര ശുഭകരമായ സാഹചര്യത്തിലല്ലായിരുന്നു താരത്തിന്റെ വരവെന്നത് അരങ്ങേറ്റത്തിന്‍രെ ശോഭകെടുത്തി.