മരണത്തെ തോല്‍പിച്ചു 130 കോടി ഭാരതീയരുടെ സ്വപ്നത്തെ സാക്ഷാത്കരിച്ചവന്‍, ജന്മദിനാശംസകള്‍ യുവി

 

മാത്യൂസ് റെന്നി

എം സ് ധോണി ‘ദി അണ്‍ ടോള്‍ഡ് സ്റ്റോറിയിലെ ഒരു രംഗം ഓര്‍മ വരുകയാണ്. സുശാന്ത് സിംഗ് രാജ്പുറ്റ് കൂച്ചു ബീഹാര്‍ ട്രോഫിയില്‍ യുവിയുടെ പ്രകടനത്തെ പറ്റി തന്റെ കൂട്ടുകാരോട് വിവരിച്ച ശേഷം പറയുന്ന ഒരു വാചകമുണ്ട്. What a player he is’. അതെ പറഞ്ഞു വരുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ഭരിച്ച യുവരാജാവിനെ പറ്റിയാണ്..

2000, കോഴ ആരോപണത്തില്‍ തകര്‍ന്ന ഇന്ത്യന്‍ ടീമിനെ രക്ഷിക്കാന്‍ ദാദക്ക് ചുറുചുറക്കുള്ള ഒരു കൂട്ടം യുവാക്കളെ ആവശ്യമായിരുന്നു.ആ സമയത്തു അണ്ടര്‍ -19 ലോകകപ്പ് വിജയിച്ച രണ്ട് പയ്യന്മാര്‍ ഇന്ത്യന്‍ ടീമിലേക്ക് കടന്നു വന്നു. യുവരാജ് സിങ്ങും മുഹമ്മദ് കൈഫും. ക്രിക്കറ്റിന്റെ മെക്കയില്‍ സായിപ്പന്മാരുടെ അഹന്ത മാറ്റിയത് മുതല്‍ സച്ചിന്റെ ഒപ്പം യുവിയെയും കൈഫിനെയും ഇന്ത്യന്‍ ജനത മനസില്‍ പ്രതിഷ്ഠിച്ചു. സച്ചിന്‍ ഔട്ട് ആയാല്‍ ടീവീ നിര്‍ത്തുന്ന ആരാധകര്‍ ഞങ്ങള്‍ക്ക് യുവിയും കൈഫും ഉണ്ട് എന്ന് ഉറക്കെ വിളിച്ചു പറയാന്‍ തുടങ്ങി. ഇടക്ക് എപ്പോഴോ കൈഫ് വീണപ്പോഴും യുവി മുന്നേറുകയായിരിന്നു.

Yuvraj Singh reminisces about the 2011 World Cup victory - The Hindu

2007 ലെ t20 ലോക കപ്പില്‍ ബാറ്റ് കൊണ്ട് അയാള്‍ മായാജാലം കാണിച്ചു കൊണ്ടിരുന്നു. ഫ്‌ലിന്റോഫിന്റെ അഹങ്കാരത്തിനു ബ്രോഡിലെ പയ്യനെ 6 തവണ ഒരു ഓവറില്‍ ഗാലറിക്ക് അപ്പുറം പറത്താന്‍ നിങ്ങള്‍ക്കേ കഴിയു. ബ്രറ്റ് ലീ യുടെ 140 ന്ന് മുകളില്‍ വരുന്ന പന്തുകളെ ഗ്രൗണ്ടിന് പുറത്തേക്ക് അയക്കാന്‍ നിങ്ങള്‍ക്കേ കഴിയു. കൊല്ലാന്‍ വന്ന കാന്‍സറിനെ തോല്‍പിച്ചു ക്രിക്കറ്റിന്റെ ദൈവത്തിന് ലോക കിരീടം സമ്മാനിക്കാന്‍ നിങ്ങള്‍ക്ക് മാത്രെ കഴിയു.

ICC World Cup 2011: Yuvraj Singh creates history against Ireland | Cricket  Country

പക്ഷെ അര്‍ബുദത്തെ തോല്‍പിച്ചു വന്ന യുവിയില്‍ ഞങ്ങള്‍ ഞങ്ങളുട ആ പഴയ യുവരാജാവിനെ കണ്ടില്ല. സ്ഥിരത നഷ്ടപെട്ട ഒടുവില്‍ അര്‍ഹിച്ച വിടവാങ്ങല്‍ മത്സരം പോലും ലഭിക്കാതെ അയാള്‍ പടിയിറങ്ങി. ഒരുപാട് നല്ല ഓര്‍മ്മകള്‍ നല്‍കി കൊണ്ട്.

Sourav Ganguly's Birthday: Yuvraj Singh extends wishes to 'undisputed Dada  of Indian cricket'

നമുക്ക് നന്ദി പറയാം, പഞ്ചാബില്‍ നിന്ന് ആ യുവാവിനെ ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ച ദാദക്ക് . നന്ദി മഹി, 2007, 11 ലോക കപ്പുകളില്‍ നിങ്ങള്‍ അയാളെ അതിമനോഹരമായി ഉപോയിഗച്ചതിന്. നന്ദി യോഗ് രാജ് സിംങ് റോളര്‍ സ്‌കേറ്റിംഗ് സ്വര്‍ണ മെഡല്‍ നേടി വന്ന മകന്റെ മെഡല്‍ വലിച്ചു എറിഞ്ഞു അവനെ ക്രിക്കറ്റിലേക്ക് തിരിച്ചു വിട്ടത്തിന്. എല്ലാത്തിനും ഉപരി നന്ദി യുവി, മരണത്തെ തോല്‍പിച്ചു 130 കോടി ഭാരതീയരുടെ സ്വപ്നത്തെ സാക്ഷാത്കരിച്ചതിന്. പ്രിയപ്പെട്ട യുവരാജാവിന് ഒരായിരം ജന്മദിനാശംസകള്‍..

 

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7