ന്യൂസിലൻഡിന് എതിരെയുള്ള തോല്‍വി തിരിച്ചടിച്ചു ; ഇന്ത്യ പോയിന്റ് പട്ടികയില്‍ അഞ്ചാമത്, ഇംഗ്‌ളണ്ട് ഏറ്റവും പിന്നില്‍

ന്യൂസിലന്റിനെതിരേ ഇന്ത്യന്‍ വനിതാടീം ലോകകപ്പില്‍ രണ്ടാം മത്സരത്തില്‍ തോറ്റതോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക്. ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പട്ടികയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും വിജയം നേടിയ ന്യൂസിലന്റ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഈ തോല്‍വിയോടെ നെറ്റ് റണ്‍റേറ്റിലും ഇന്ത്യ ഏറെ പിന്നിലായി. ഇന്ന് നടന്ന മത്സരത്തില്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ഇന്ത്യ 62 റണ്‍സിനാണ് പരാജയപ്പെട്ടത്. 261 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 198 ല്‍ വീണുപോകുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങള്‍ കളിച്ച ന്യൂസിലന്റ് രണ്ടു വിജയവും ഒരു തോല്‍വിയുമായി നാലു പോയിന്റുകള്‍ നേടി.

രണ്ടു കളികളില്‍ രണ്ടിലും ജയം നേടിയ ഓസ്‌ട്രേലിയയ്ക്കും നാലു പോയിന്റായി. രണ്ടു കളികളില്‍ രണ്ടിലും ജയിച്ച വെസ്റ്റിന്‍ഡീസാണ് മൂന്നാം സ്ഥാനത്ത്. ഒരു കളി മാത്രം കളിക്കുകയും ആ മത്സരം ജയിക്കുകയും ചെയ്ത ദക്ഷിണാഫ്രിക്ക നാലാമതുമാണ്.

രണ്ടു കളിയില്‍ രണ്ടിലും തോറ്റ നിലവിലെ ചാംപ്യന്മാര്‍ ഇംഗ്‌ളണ്ട്് ഇന്ത്യയ്ക്കും പിന്നില്‍ ആറാമതാണ്. ബംഗ്‌ളാദേശും ഇന്ത പാകിസ്താനുമാണ് ഏഴും എട്ടും സ്ഥാനങ്ങളില്‍ രണ്ടു ടീമിനും കളിച്ച രണ്ടു മത്സരത്തിലും ജയിക്കാനായിട്ടില്ല. ചാംപ്യന്മാരായ ഇംഗ്‌ളണ്ടിനും പോയിന്റ് നേടാനായിട്ടില്ല.