ഇന്ത്യ ഭയന്നത് തന്നെ സംഭവിച്ചു, ലങ്കയ്ക്കെതിരായ പരമ്പരയില്‍ നിന്ന് സൂപ്പര്‍ താരം പിന്മാറി

വെസ്റ്റിന്‍ഡീസിനെതിരേയുള്ള ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിനിടയില്‍ പരിക്കേറ്റ ഇന്ത്യന്‍ ബൗളര്‍ ദീപക് ചഹറിന് ശ്രീലങ്കയ്ക്ക് എതിരേയുളള പരമ്പരയില്‍ നിന്ന് പിന്മാറി. പിന്‍തുടയ്ക്ക പരിക്കേറ്റ താരത്തിന്‍റെ പിന്മാറ്റം ബിസിസിഐ ഒഫീഷ്യലാണ് അറിയിച്ചിരിക്കുന്നത്.

ദീപക് ചാഹര്‍ ടി20 പരമ്പരയില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. പൂര്‍വ്വ സ്ഥിതിയിലേക്കു മടങ്ങിയെത്താനുള്ള ശ്രമങ്ങള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ താരം പൂര്‍ത്തിയാക്കുമെന്നും ഒഫീഷ്യല്‍ വ്യക്തമാക്കി.

Deepak Chahar, Ind Vs Wi T20: खिंचाव के चलते मैदान से बाहर गए दीपक चाहर,  ओवर भी पूरा नहीं कर पाए - deepak chahar injured in third t20 against west  indies team

കൊല്‍ക്കത്തയില്‍ ഞായറാഴ്ച വിന്‍ഡീസിനെതിരേയുള്ള മുന്നാം ട്വന്റി20 മത്സരത്തിനിടയി ലായിരുന്നു പരിക്കേറ്റത്. താരം ശ്രീലങ്കയ്ക്ക് എതിരേ കളിക്കാനുണ്ടാകില്ലെന്നും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പുനരധിവാസത്തിലാണെന്ന് ബിസിസിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം മാര്‍ച്ച് അവസാന ആഴ്ച തുടങ്ങുന്ന ഐപിഎല്ലില്‍ താരം കളിച്ചേക്കും.

അതേസമയം വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ടീമില്‍ തിരികെയെത്തിയേക്കും. ലക്‌നൗവില്‍ വ്യാഴാഴ്ചയാണ് ശ്രീലങ്കയ്ക്ക് എതിരേയുള്ള കളി തുടങ്ങുന്നത്. വെസ്റ്റിന്‍ഡീസിനെതിരേ തകര്‍പ്പന്‍ തുടക്കം നല്‍കിയ ശേഷം രണ്ടാമത്തെ ഓവര്‍ എറിയുന്നതിനിടയിലായിരുന്നു ചഹര്‍ പരിക്കേറ്റ് പിന്മാറിയത്.