ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ വന്‍ പരാജയമായെങ്കിലും അവസാന ഏകദിനത്തില്‍ ദീപക് ചഹറിന്റെ അര്‍ദ്ധശതകം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയുടെ 288 നെ പിന്തുടര്‍ന്ന ഇന്ത്യയെ നാലു റണ്‍സിന് അകലെ വരെ എത്തിച്ചത്് ചഹറിന്റെ ബാറ്റിംഗാണ്. 34 പന്തുകളില്‍ 54 റണ്‍സ് നേടിയ ദീപക് ചഹര്‍ വാലറ്റത്ത് മിന്നും പ്രകടനമാണ് കാണിച്ചത്.
അഞ്ചുബൗണ്ടറികളും രണ്ടു സിക്സറും അടിച്ചു കൂട്ടിയ താരം 48 ാം ഓവറില്‍ പുറത്താകുന്നത് വരെ ഇന്ത്യയ്്ക്ക് വിജയപ്രതീക്ഷ ഉണ്ടായിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം ചഹര്‍ സ്വയം ഏറ്റെടുത്താല്‍ പോലും അദ്ദേഹം വാലറ്റത്ത് നടത്തിയ പോരാട്ടവീര്യം ശക്തമായ അദ്ദേഹത്തിന്റെ ഒരു തിരിച്ചുവരവ് കൂടിയാണ് കാട്ടിത്തന്നത്. ചഹറിന്റെ മികച്ച ഇന്നിംഗ്്സിന് പിന്നാലെ ചഹറിന്റെ കാമുകി ജയാ അഗര്‍വാള്‍ താരത്തെ പിന്തുണച്ച് സാമൂഹ്യമാധ്യമത്തില്‍ എഴുതിയ പോസ്റ്റ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.
എന്നും അതിരാവിലെ നിങ്ങള്‍ പരിശീലനത്തിന് പോകുന്നത് ഞാന്‍ കാണാറുണ്ട്. അതേ ആവേശത്തോടെയാണ് ഞായറാഴ്ചയും നിങ്ങള്‍ ചെയ്തത്. കളിക്കുന്ന ദിനങ്ങള്‍ നിങ്ങള്‍ക്ക് വലിയ ദുഷ്ക്കരമായിരിക്കാം. എന്നാല്‍ കളിക്കാതിരിക്കുന്നത് അതിനേക്കാള്‍ ദുഷ്ക്കരമാണ്. എന്നിരുന്നാലും മൈതാനത്ത് നിങ്ങള്‍ കാണിക്കുന്ന കഠിനാദ്ധ്വാനവും സമര്‍പ്പണവും ആവേശവും തന്നെയാണ് നിങ്ങളെ ചാംപ്യനാക്കി മാറ്റുന്നത്.. ക്രിക്കറ്റ് ഒരു മത്സരമാണ്. ചിലപ്പോള്‍ ജയിക്കും ചിലപ്പോള്‍ തോല്‍ക്കും. എന്നാല്‍ നിങ്ങളുടെ സംഭാവന എപ്പോഴും മുഴുവന്‍ രാജ്യത്തെയും അഭിമാനം കൊള്ളിക്കും. രാജ്യത്തിന് വേണ്ടി എത്ര കഠിനമായ യുദ്ധം ജയിക്കാനും നിങ്ങള്‍ തയ്യാറാണെന്ന്് നിങ്ങള്‍ കാണിച്ചു കൊടുത്താല്‍ നിങ്ങളുടെ ടീമും രാജ്യവും നിങ്ങളില്‍ അഭിമാനം കൊള്ളും.
അതേസമയം ഏകദിനത്തിലോ ട്വന്റി20 ക്രിക്കറ്റിലോ അധികം അവസരം കിട്ടാത്ത താരമാണ് ദീപക് ചഹര്‍. ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ദ്ധശതകം നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. കേപ്ടൗണിലെ അവസാന ഏകദിനത്തില്‍ രണ്ടു വിക്കറ്റ് നേടിയിരുന്നു.