നിർണായക മത്സരത്തിന് മുമ്പ് അധിനിർണായക മാറ്റങ്ങൾ, ടീമിൽ പൊളിച്ചെഴുത്ത്

ജയം മാത്രം ലക്ഷ്യമിട്ടിറങ്ങുന്ന രണ്ട് ടീമുകളുടെ പോരാട്ടമായതിനാൽ തന്നെ ഇന്ന് ആവേശകരമായ മത്സരം പ്രതീക്ഷിക്കാം. ഇന്ത്യ ഓസ്ട്രേലിയ പാരമ്പരയിലെ അവസാന മത്സരം ജയിക്കുന്ന ടീമുകൾ കിരീടവുമായി മടങ്ങുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിൽ കിരീടം നഷ്ടപെടാതിരിക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുന്നത്. അതെ സമയം ഏറെ നാളുകൾക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ഇന്ത്യയെ തോൽപ്പിച്ച് പരമ്പര സ്വന്തമാക്കുക എന്നതാകും ഓസീസ് ലക്‌ഷ്യം. രോഹിത് ശർമ്മ നായക സ്ഥാനം ഏറ്റെടുത്ത ശേഷം ടി20 പരമ്പരകൾ ഇന്ത്യ കൈവിട്ടിട്ടില്ല എന്നതാണ് ഏറ്റവൻ ശ്രദ്ധിക്കേണ്ടത്.

ആദ്യ മത്സരം തോറ്റപ്പോൾ ഇന്ത്യയെ എഴുതി തള്ളിയവർക്ക് നായകൻ രോഹിത് ശർമ്മ തന്നെ മുന്നിട്ടിറങ്ങിയാണ് മറുപടി നൽകിയത്. എന്തിരുന്നാലും രണ്ട് മത്സരങ്ങളിലും ടോസ് നേടി രണ്ടാമത് ബാറ്റ് ചെയ്തവരാണ് ജയിച്ചത് എന്നതിനാൽ തന്നെ മത്സരത്തിൽ ടോസ് നിർണായകമാകും.

ഇന്ത്യൻ ടീമിൽ ഭുവനേശ്വർ കുമാറിന്റെ മടങ്ങിവരവ് പ്രതീക്ഷിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഭുവി ഇല്ലാത്തതിനാൽ തന്നെ ലോകകപ്പി മുമ്പ് ടീമിനായി ഇറങ്ങാൻ കഴിയുന്ന അവസാന അവസരമായിരിക്കും ഇന്നത്തേത്. അങ്ങനെ ആണെങ്കിൽ പന്ത് പുറത്തിരിക്കേണ്ടി വന്നേക്കാം, അല്ലെങ്കിൽ ഹർഷൽ മാറിനിൽക്കും. അതുപോലെ ചഹലിന് പകരം അശ്വിൻ ഇറങ്ങാനും സാധ്യതയുണ്ട്.

ടീം: 1 രോഹിത് ശർമ്മ (ക്യാപ്റ്റൻ), 2 കെ എൽ രാഹുൽ, 3 വിരാട് കോഹ്‌ലി, 4 സൂര്യകുമാർ യാദവ്, 5 ഹാർദിക് പാണ്ഡ്യ, 6 ദിനേശ് കാർത്തിക് (WK), 7 അക്സർ പട്ടേൽ, 8 ഹർഷൽ പട്ടേൽ, 9 ഭുവനേശ്വർ കുമാർ, 10 ജസ്പ്രീത് ബുംറ, 11 യുസ്‌വേന്ദ്ര ചാഹൽ/ ആർ അശ്വിൻ