അന്ന് നാണംകെട്ട ആമ്പ്രിസ് ഇന്ന് ചരിത്രമെഴുതി!

ടെസ്റ്റില്‍ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ ഹിറ്റ് വിക്കറ്റായ വെസ്റ്റിന്‍ഡീസ് താരം സുനില്‍ ആമ്പ്രിസ് രണ്ടാം ഇന്നിംഗ്‌സില്‍ അതിന് പകരം വീട്ടി. നേടിയ ആദ്യ റണ്‍സ് തന്നെ സിക്‌സ് അടിച്ചാണ് അമ്പ്രിസ് പ്രതികാരം വീട്ടിയത്.

ന്യൂസിലന്‍ഡ് പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിനെയാണ് ആമ്പ്രിസ് പടുകൂറ്റന്‍ സിക്‌സറിന് പറത്തിയത്. ആദ്യ രണ്ട് പന്തുകള്‍ തടുത്തിട്ട ശേഷം മൂന്നാം പന്ത് ഫൈന്‍ ലെഗ് ബൌണ്ടറിക്ക് മുകളിലൂടെ താരം അടിച്ചകറ്റുകയായിരുന്നു.

സിക്‌സറോടെ സ്‌കോറിങ് തുടങ്ങുന്ന ചരിത്രത്തിലെ ആറാമത്തെ ടെസ്റ്റ് താരമായി ആമ്പ്രിസ് മാറി. എന്നാല്‍ 18 റണ്‍സ് മാത്രമാണ് ആമ്പ്രിസിന് രണ്ടാം ഇന്നിങ്‌സില്‍ നേടാനായത്.

മത്സരം ഇന്നിങ്‌സിനും 67 റണ്‍സിനും വെസ്റ്റിന്‍ഡീസ് തോല്‍ക്കുകയും ചെയ്തു.