മകൾ വീശിയത് ഇന്ത്യൻ പതാക, ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നത് ഓർത്ത് ഭയപ്പെട്ടു; തുറന്നടിച്ച് പാകിസ്ഥാൻ സൂപ്പർ താരം

സെപ്റ്റംബർ 4 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യ vs പാകിസ്ഥാൻ ഏഷ്യാ കപ്പ് 2022 സൂപ്പർ 4 പോരാട്ടത്തിനിടെ തന്റെ മകൾ ‘ഇന്ത്യൻ പതാക വീശുകയായിരുന്നു’ എന്ന് ഇതിഹാസ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ലൈവ് ടെലിവിഷനിൽ സ്ഥിരീകരിച്ചു. സാമ ടിവിയിൽ സംസാരിക്കവെയാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വേദിയിൽ പാകിസ്ഥാൻ പതാകകൾ കുറവായതിനാൽ കളിക്കിടെ മകൾക്ക് ഇന്ത്യയുടെ പതാക വീശേണ്ടി വന്നു. “സ്‌റ്റേഡിയത്തിൽ കഷ്ടിച്ച് 10% പാകിസ്ഥാൻ ആരാധകർ മാത്രമേയുള്ളൂവെന്നും ബാക്കിയുള്ളവർ ഇന്ത്യൻ ആരാധകരാണെന്നും എന്റെ ഭാര്യ എന്നോട് പറഞ്ഞു. പാകിസ്ഥാൻ പതാകകൾ അവിടെ ലഭ്യമല്ല, അതിനാൽ എന്റെ ഇളയ മകൾ ഇന്ത്യൻ പതാക വീശുകയായിരുന്നു. എനിക്ക് വീഡിയോ ലഭിച്ചു, പക്ഷേ എനിക്ക് ഉറപ്പില്ലായിരുന്നു. അത് ഓൺലൈനിൽ പങ്കിടണോ വേണ്ടയോ,” അദ്ദേഹം പറഞ്ഞു.

ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് തോറ്റ പാകിസ്ഥാൻ അവരുടെ സൂപ്പർ 4 ഏറ്റുമുട്ടലിൽ രണ്ടാം മത്സരത്തിൽ വിജയിച്ചു. 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 19.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തപ്പോൾ മുഹമ്മദ് റിസ്വാൻ 51 പന്തിൽ 71 റൺസെടുത്തു. അതേസമയം, 20 പന്തിൽ 42 റൺസുമായി മുഹമ്മദ് നവാസും നിർണയകെ ശക്തിയായി .

ശ്രീലങ്കയുടെ പേസര്‍മാരെല്ലാം പുതുമുഖങ്ങളാണ്. അവരാരും പരിചയസമ്പന്നരല്ല. പക്ഷേ അവര്‍ ഗൃഹപാഠം ചെയ്താണ് വന്നത്. പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നന്നായി കളിച്ചു, പക്ഷേ വളരെ നന്നായില്ല. സമ്മര്‍ദം മുതലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല’ ഇന്‍സമാം നേരത്തെ പറഞ്ഞിരുന്നു.

മത്സരത്തില്‍ 47 പന്തില്‍ പുറത്താകാതെ 71 റണ്‍സ് നേടിയ ഭാനുക രാജപക്സയുടെ പ്രകടനം ലങ്കന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ പാകിസ്ഥാനായി റിസ്വാന്‍ 55 റണ്‍സ് എടുത്ത് എങ്കിലും 49 ബോളുകളില്‍ നിന്നായിരുന്നു. വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ റിസ്വാനായില്ല. എന്നാലത് രാജപക്സയ്ക്കായി.

ഫൈനലില്‍ പാകിസ്ഥാനെ 23 റണ്‍സിനു തോല്‍പിച്ചാണ് ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റില്‍ ലങ്കയുടെ കിരീടധാരണം. ആദ്യം ബാറ്റു ചെയ്ത് 170 റണ്‍സ് നേടിയ ലങ്ക പിന്നീട് പാകിസ്ഥാനെ 147 റണ്‍സിനു പുറത്താക്കി. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ 6ന് 170. പാകിസ്ഥാന്‍ 20 ഓവറില്‍ 147ന് ഓള്‍ഔട്ട്.