സ്‌റ്റെയ്‌നെ ഇപ്പോഴും ത്രില്ലടിപ്പിക്കുന്ന ഷോട്ടിന്റെ ഉടമ മലയാളി താരം; അത് സഞ്ജുവോ ദേവ്ദത്തോ അല്ല

തന്നെ എപ്പോഴും ത്രില്ലടിപ്പിക്കുന്ന ഷോട്ടിന്റെ ഉടമ ആരെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. 2006ല്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മലയാളി താരം എസ്.ശ്രീശാന്ത് ആന്ദ്രേ നെല്ലിനെതിരെ നേടിയ സിക്‌സറാണ് തന്നെ ത്രില്ലടിപ്പിക്കുന്ന ഷോട്ടെന്ന് സ്‌റ്റെയ്ന്‍ വെളിപ്പെടുത്തി. ട്വിറ്ററിലൂടെയാണ് സ്റ്റെയ്‌നിന്റെ വെളിപ്പെടുത്തല്‍.

പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ആന്ദ്രെ നെല്ലും മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തും തമ്മില്‍ കളിക്കളത്തിലുണ്ടായ വാക്പോര് ഏറെ ശ്രദ്ധ നേടിയിരുന്നു. നെല്ലിന്റെ പേസ് ബോളിംഗിനെ ധൈര്യപൂര്‍വ്വം നേരിട്ട ശ്രീശാന്ത് സിക്സടിച്ച് ഗ്രൗണ്ടില്‍ ബാറ്റുചുഴറ്റി നൃത്തംവെച്ചത് ഇന്നും ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് നിറമുള്ള ഓര്‍മയാണ്.

Sreesanth reveals why he put on dancing shoes after hitting Andre Nel for a six | CricketTimes.com

നെല്ലിന്റെ മാരകമായ പേസിനെ ധൈര്യത്തോടെ നേരിട്ട ശ്രീശാന്ത് കാണികളുടെ കൈയടി നേടുകയായിരുന്നു. അപകടകരമായ പന്തുകള്‍ക്ക് പിന്നാലെ നെല്ലിന്റെ പ്രകോപനവും കൂടിച്ചേര്‍ന്നതോലെ ശ്രീശാന്ത് കലിപ്പിലാവുകയായിരുന്നു.

അന്നത്തെ മല്‍സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക കേവലം 84 റണ്‍സിന് പുറത്തായിരുന്നു. 40 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്തിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.