തല താഴ്ത്താന്‍ കൂട്ടാക്കാതെ ദാദ; വീണ്ടും ഞെട്ടിപ്പിക്കുന്ന തീരുമാനം

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാം വട്ടം അവസരം നിഷേധിക്കപ്പെട്ട സൗരവ് ഗാംഗുലി കടുത്ത തീരുമാനങ്ങളിലേക്ക്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്നു ഗാംഗുലി പിന്‍മാറി എന്നതാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. മൂത്ത സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലിക്കായാണ് സൗരവിന്റെ വഴിമാറ്റം.

വോട്ടെടുപ്പില്ലാതെ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെടുമെന്നതിനാലാണ് തിരഞ്ഞെടുപ്പില്‍നിന്ന് താന്‍ പിന്മാറിയതെന്നു സൗരവ് ഗാംഗുലി വിശദീകരിച്ചു. ഇതോടെ ഈ മാസം 31നു നടക്കുന്ന വാര്‍ഷികയോഗത്തില്‍ സ്‌നേഹാശിഷ് ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി.

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് രണ്ടാം അവസരം നിഷേധിക്കപ്പെട്ട ഗാംഗുലി ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനം വേണ്ടെന്ന നിലപാടും കൈക്കൊണ്ടിരുന്നു. പിന്നാലെ ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി.

എന്നാല്‍ ഐസിസിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്കും ദാദ മത്സരിക്കുന്നില്ല. ഗാംഗുലിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ബിസിസിഐ പിന്തുണക്കുന്നില്ല എന്നതാണ് ഗാംഗുലിയുടെ പിന്മാറ്റത്തിന് കാരണം.

Read more

ഐസിസി ചെയര്‍മാനായി മത്സരിക്കാനുള്ള സൗരവ് ഗാംഗുലിയുടെ പ്രതീക്ഷ ബിസിസിഐ അവസാനിപ്പിച്ചതോടെ ഗ്രെഗ് ബാര്‍ക്ലേ രണ്ടാം തവണയും എതിരില്ലാതെ തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും ഒരു സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി സമയപരിധിക്ക് മുമ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സ്ഥാനാര്‍ത്ഥിയുടെ ഐഡന്റിറ്റി അജ്ഞാതമാണ്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാല്‍ നവംബര്‍ 11 ന് തിരഞ്ഞെടുപ്പ് നടക്കും.