ദാദയോ ധോണിയോ?, ഹര്‍ഭജന്‍ പറയും ഇരുവരും ആരായിരുന്നെന്ന്

മുഹമ്മദ് ഷാനിൽ
ദാദയോ ധോണിയോ? ഹര്‍ഭജനോട് ചോദിച്ചു! ഹര്‍ഭജന്‍ പറഞ്ഞത് ഇപ്രകാരം. ”ഉത്തരം സിമ്പിളാണ്. സൗരവ് ഗാംഗുലി എന്നെ നോക്കി കൊണ്ട് പോയത് ഞാന്‍ എന്റെ കരിയറില്‍ ആരുമല്ലാത്ത സമയത്തായിരുന്നു. എന്നാല്‍ ധോണി ക്യാപ്റ്റനാകുമ്പോള്‍ ഞാന്‍ ആരേലുമൊക്കെയായി തീര്‍ന്നിരുന്നു. അതാണ് ഏറ്റവും വലിയ വ്യത്യാസം.

”ദാദക്ക് അറിയാമായിരുന്നു എനിക്ക് കഴിവുകളുണ്ടായിരുന്നുവെന്ന് എന്നാല്‍ അത് ഞാന്‍ പുറത്തെടുക്കാന്‍ പ്രാപ്തനാണോ എന്ന അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്നാല്‍ ധോണിക്ക് മുന്‍പ് തന്നെ ഞാന്‍ ഇന്ത്യക്ക് വേണ്ടി മാച്ചുകള്‍ വിജയിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് ധോണിക്ക് ഞാന്‍ മാച്ചുകള്‍ ജയിപ്പിക്കാന്‍ കഴിവുള്ളവനാണെന്ന് അറിയാമായിരുന്നു.

Harbhajan Singh Says He Doesn't Get Same 'Privileges' As MS Dhoni In  Selection Matters | Cricket News

”ലൈഫിലായാലും പ്രൊഫെഷനിലായാലും നമ്മളെ നേര്‍വഴിക്ക് നയിച്ച് കൊണ്ട് പോകാന്‍ ഒരാള്‍ വേണം. എന്റെ കരിയരില്‍ അത് സൗരവാണ്. എനിക്ക് വേണ്ടി അദേഹം ഫൈറ്റു ചെയ്തിരുന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഈ ഇന്റര്‍വ്യൂ ചെയ്യാന്‍ ഞാനിവിടെ ഉണ്ടാകുമായിരുന്നില്ല. എന്നെ ഞാനാക്കിയത് സൗരവാണ്. അത്രയും കടപ്പാടാണ് എനിക്ക് അയാളോട്.”

Harbhajan Singh: దాదా ఆరోజు పట్టుపట్టకపోయుంటే.. నేనిలా ఉండేవాడిని కాదు:  భజ్జీ

എന്തുകൊണ്ടാണ് അയാളെ ദാദ എന്ന് വിളിക്കുന്നതെന്ന് ഇന്നത്തെ പിള്ളേരോട് പറഞ്ഞാല്‍ മനസിലാകില്ല. ഇന്ത്യയുടെ മിക്ക സുപ്രധാന വിജയങ്ങളുടെയും വിജയശില്പികളായ പലരുടെയും കരിയര്‍ നേര്‍വഴിക്ക് കൊണ്ട് പോയ നായകാനാണ് സൗരവ് ഗാംഗുലി. അതറിയാന്‍ യുവിയുടെയും ഹര്ഭജന്റെയുമൊക്കെ അഭിമുഖങ്ങള്‍ എടുത്ത് നോക്കിയാല്‍ മതി. Happy retirement Bhajji! You were special! India’s best off-spinner..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍