സഞ്ജുവിനെ റാഞ്ചാന്‍ രണ്ട് പ്രമുഖ ടീമുകള്‍; ക്യാപ്റ്റനാക്കി മറുപടി കൊടുത്ത് രാജസ്ഥാന്‍

മലയാളി താരം സഞ്ജു സാംസണെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും റോയല്‍ ചലഞ്ചേഴ്‌സിനും പദ്ധതിയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയാണ് സഞ്ജുവിനെ ചെന്നൈയും ബാംഗ്ലൂരും നോട്ടമിട്ടിരുന്നതായി വെളിപ്പെടുത്തിയത്. ഇതിന്റെ ഭാഗമായാണ് റോയല്‍സ് മാനേജ്‌മെന്റ് താരത്തെ ടീമിന്റെ നായകനാക്കാന്‍ തീരുമാനിച്ചതെന്നും ചോപ്ര പറഞ്ഞു.

ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ ഒഴിവാക്കിയതിനെ ചോപ്ര അനുകൂലിച്ചു. “വിദേശ ക്യാപ്റ്റന്‍” എന്ന ആശയത്തോട് യോജിപ്പില്ല. സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കുന്നത് നല്ലൊരു നീക്കമാണെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന് 12.5 കോടി രൂപയുടെ മൂല്യമുണ്ടെന്ന് കരുതുന്നില്ല. ആരെങ്കിലും അദ്ദേഹത്തിനായി ഇത്രയധികം പണം ചെലവഴിച്ചാല്‍ അത് അത്ഭുതമാണ്” ചോപ്ര പറഞ്ഞു.

They were constantly calling me Paki

സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിന്റെ നിയമനം. സ്മിത്തിന് പുറമേ ഒഷെയ്ന്‍ തോമസ്, വരുണ്‍ ആരോണ്‍, ടോം കറന്‍ എന്നിവരെയും രാജസ്ഥാന്‍ റിലീസ് ചെയ്തു.

IPL 2020: Robin Uthappa Excited To Play Alongside Steve Smith Again

Read more

അതേസമയം കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍റെ താരമായിരുന്ന റോബിന്‍ ഉത്തപ്പ ട്രേഡിംഗ് വിന്‍ഡോയിലൂടെ ചെന്നൈ ടീമിലെത്തി. നിലവില്‍ ടീമില്‍ ഓപ്പണര്‍മാരുടെ അഭാവം ഇല്ലെന്നിരിക്കെ, ചെന്നൈയില്‍ നിന്ന് ഓഫര്‍ വന്നപ്പോള്‍ അത് സ്വീകരിക്കുകയായിരുന്നു എന്ന് രാജസ്ഥാന്‍ റോയല്‍സ് വ്യക്തമാക്കി.