ക്രിസ്റ്റ്യാനോ അങ്ങനെ പറഞ്ഞിട്ടില്ല; യുവന്റസ് വിടില്ലെന്നും അല്ലെഗ്രി

സീരി എ സീസണിലെ ഉദിനീസിനെതിരായ യുവന്റസിന്റെ ആദ്യ മത്സരത്തില്‍ രണ്ടാം പകുതിയിലാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലിറങ്ങിയത്. ക്രിസ്റ്റ്യാനോയുടെ ആവശ്യപ്രകാരമാണ് താരത്തെ ഫസ്റ്റ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ക്ലബ്ബ് വിട്ടുപോകുന്നതിന്റെ ഭാഗമായി ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതിനാണ് സിആര്‍7 മുഴുവന്‍ സമയം കളിക്കാത്തതെന്നും അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ യുവന്റസ് കോച്ച് മാസിമിലിയാനോ അല്ലെഗ്രി കിംവദന്തികളെ തള്ളിക്കളയുന്നു.

ക്രിസ്റ്റ്യാനോയ്ക്ക് കുഴപ്പമൊന്നുമില്ല. മത്സരത്തിന് മുന്‍പ് ക്രിസ്റ്റ്യാനോയോട് സംസാരിച്ചിരുന്നു. ഫസ്റ്റ് ഇലവനില്‍ ഉണ്ടാവില്ലെന്നും അറിയിച്ചു. അതു സമ്മതിച്ച ക്രിസ്റ്റ്യാനോ അവസരത്തിന് കാത്തിരുന്നു. കളത്തിലിറങ്ങിയപ്പോള്‍ നന്നായി കളിക്കുകയും ചെയ്തു- അല്ലെഗ്രി പറഞ്ഞു.

Manchester United Transfer News Roundup: Red Devils can sign Cristiano Ronaldo for €28m, club want Portuguese midfielder for less than his £40m valuation, and more - 22nd August 2021

യുവന്റസില്‍ ക്രിസ്റ്റ്യാനോയ്ക്ക് ഒരു സീസണ്‍കൂടി അവശേഷിക്കുന്നുണ്ട്. എന്നാല്‍ സിആര്‍7 ക്ലബ് വിടുമെന്നാണ് സംസാരം. ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഫ്രാന്‍സിലെ പിഎസ്ജി എന്നിവയുമായി ബന്ധപ്പെടുത്തിയാണ് ക്രിസ്റ്റ്യാനോയുടെ പേര് ഉയര്‍ന്നുകേള്‍ക്കുന്നത്. പക്ഷേ, ക്രിസ്റ്റ്യാനോ ഒപ്പമുണ്ടാകുമെന്ന് യുവന്റസ് അധികൃതരും അല്ലെഗ്രിയും ഉറപ്പിച്ചു പറയുന്നു.