ലോക കപ്പില്‍ പുറത്താക്കപ്പെട്ടവരുടെ ടീം പ്രഖ്യാപിച്ച് ഐ.സി.സി

ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോക കപ്പിനുളള ടീമിനെ പങ്കെടുക്കുന്ന മുഴുവന്‍ രാജ്യങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. ഏതുവിധേനയും കിരീടം സ്വന്തമാക്കാന്‍ തങ്ങളുടെ ആവനാഴിയിലുളള മുഴുവന്‍ പ്രതിഭകളേയും അണിനിരത്തിയാണ് രാജ്യങ്ങളുടെ പതിനഞ്ചാംഗ ടീം പ്രഖ്യാപനം.

എന്നാലും ചില പ്രതിഭയ്ക്ക് ലോക കപ്പ് ടീമില്‍ ഇടംപിടിക്കാനായില്ല. ഇതോടെ ലോക കപ്പ് ടീമില്‍ ഇടംപിടിക്കാനാകാത്ത നിര്‍ഭാഗ്യവാന്മാരുടെ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസി. ഇന്ത്യയില്‍ രണ്ട് താരങ്ങളാണ് ഈ നിര്‍ഭാഗ്യവാന്മാരുടെ ടീമില്‍ ഇടംപിടിച്ചത്.

റിഷഭ് പന്ത്, അമ്പാട്ടി റായിഡു എന്നിവരാണ് ഈ നിര്‍ഭാഗ്യ ടീമില്‍ ഇടം പിടിച്ച ഇന്ത്യന്‍ താരങ്ങള്‍. ശ്രീലങ്കയില്‍ നിന്നും പാകിസ്ഥാനില്‍ നിന്ന് മൂന്ന് താരങ്ങള്‍ ഈ ടീമിലുണ്ട്. മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ആമിര്‍, ആസിഫ് അലി എന്നീ പാക് താരങ്ങളും ദിനേഷ് ചണ്ടിമല്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിറോഷാന്‍ ഡിക്ക് വെല്ലയും, സ്പിന്നര്‍ അഖില ധനഞ്ജയ എന്നീ ലങ്കന്‍ താരങ്ങളും ഈ ടീമിന്റെ ഭാഗമായി.

ഇംഗ്ലണ്ടില്‍ നിന്ന് യുവ പേസര്‍ ജോഫ്ര ആര്‍ച്ചറും, വെസ്റ്റിന്‍ഡീസില്‍ നിന്ന് വെടിക്കെട്ട് വീരന്‍ പൊള്ളാര്‍ഡും നിര്‍ഭാഗ്യ ടീമില്‍ ഇടം പിടിച്ചു. ഓസ്‌ട്രേലിയയില്‍ നിന്ന് ഈ ഐസിസി ടീമില്‍ ഇടം പിടിച്ചത് പീറ്റര്‍ ഹാന്‍സ്‌കോമ്പാണ്.