ബൗണ്ടറി എണ്ണിക്കൊടുത്ത് കിരീടധാരണം; ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് ലോക കപ്പ് എത്തിയിട്ട് ഒരാണ്ട്

സാന്‍ കൈലാസ്

നാലര പതിറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ക്രിക്കറ്റിന്റെ ജന്മനാട് വീട്ടുമുറ്റത്ത് ലോക കിരീടമെത്തിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2019 ജൂലൈ 14-നാണ് ലോര്‍ഡ്സിലെ മൈതാനത്താണ് ഇംഗ്ലണ്ട് കപ്പുയര്‍ത്തിയത്. ആവേശകരമായ ഫൈനലില്‍ സൂപ്പര്‍ ഓവറിലൂടെ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ലോക കപ്പ് കിരീടം ചൂടിയത്. 50 ഓവര്‍ മത്സരത്തിനൊടുവിലും സൂപ്പര്‍ ഓവറിലും ഇരുടീമുകളുടെയും സ്‌കോര്‍ തുല്യമായതിനെ തുടര്‍ന്ന് മത്സരത്തില്‍ കൂടുതല്‍ ബൗണ്ടറി നേടിയ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു.

ഏകദിന ക്രിക്കറ്റിലെ അതിലുപരി ലോക കപ്പ് ചരിത്രത്തിലെ തന്നെ അസാധാരണ മത്സരത്തില്‍ ഓരോ പന്തിലും മത്സര ഗതി മാറി മറഞ്ഞപ്പോള്‍ കിരീടത്തില്‍ തൊടാനുള്ള ഗുപ്തിലിന്‍റെ സൂപ്പര്‍ ഓവറിലെ കുതിപ്പ് റണ്ണൗട്ടില്‍ കലാശിക്കുകയായിരുന്നു. സൂപ്പര്‍ ഓവറിലും റണ്‍ ടൈയായെങ്കിലും കൂടുതല്‍ ബൗണ്ടറികള്‍ അടിച്ചതിന്റെ ആനുകൂല്യത്തില്‍ അന്തിമ ചിരി ഇംഗ്ലണ്ടിന്റേതായി. ഇംഗ്ലണ്ട് 26 ബൗണ്ടറികള്‍ നേടിയപ്പോള്‍. ന്യൂസിലാന്‍ഡിന് 17 എണ്ണം മാത്രമേ നേടാനായുള്ളൂ.

World Cup 2019 final: Former cricketers and fans slam ICC after ...

നിശ്ചിത 50 ഓവറില്‍ രണ്ട് ടീമുകളും 241 റണ്‍സ് എടുത്ത് മത്സരം ടൈ ആയതിനാലാണ് സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റണ്‍സ് എടുത്തു. സ്റ്റോക്സും ബട് ലറും അടിച്ച ഫോറുകളുടെ സഹായത്തിലായിരുന്നു ഈ സ്‌കോര്‍. മറുപടി ബാറ്റിംഗില്‍ ന്യൂസിലാന്‍ഡ് സ്‌കോറും 15 റണ്‍സില്‍ അവസാനിച്ചു. സൂപ്പര്‍ ഓവറില്‍ സിക്സര്‍ അടിച്ച് നീഷാം കിവീസിനെ കിരീടത്തോട് അടുപ്പിച്ചിരുന്നു. പക്ഷെ, അവസാന പന്തില്‍ രണ്ട് റണ്‍ വേണമെന്നിരിക്കെ വിജയത്തിലേക്ക് ഓടിയെത്താന്‍ ഗുപ്ടിലിന് ആയില്ല.

England vs New Zealand World Cup Final 2019 Live Score Update

തുടര്‍ച്ചയായ രണ്ടാം ലോക കപ്പിലും റണ്ണറപ്പായി മടങ്ങുമ്പോഴും ഒട്ടുമിക്ക ക്രിക്കറ്റ് പ്രേമികളുടെയും മനസ്സില്‍ വിജയികള്‍ കിവീസായിരുന്നു, കിരീടമില്ലാത്ത രാജാവ്. അന്തിമ ഫലത്തില്‍ വളരെ നിര്‍ണായകമായ ഒന്നായിരുന്നു ഇംഗ്ലണ്ടിനു ലഭിച്ച ആറു റണ്‍സ് ഓവര്‍ ത്രോ. ബെന്‍ സ്റ്റോക്‌സ് കളിച്ച ഷോട്ട് മാര്‍ട്ടിന്‍ ഗുപ്ടില്‍ ഫീല്‍ഡ് ചെയ്ത് എറിഞ്ഞ ത്രോ സ്റ്റോക്‌സിന്റെ ബാറ്റില്‍ത്തട്ടി ബൗണ്ടറി കടന്നതിന് അമ്പയര്‍മാര്‍ ഇംഗ്ലണ്ടിനു നല്‍കിയത് ആറു റണ്‍സായിരുന്നു.

ICC Cricket World Cup 2019: Top 10 Controversies - EssentiallySports

ഇതിനെ ചുറ്റിപ്പറ്റി പിന്നീട് വിവാദങ്ങളും തലപൊക്കിയിരുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മത്സരത്തില്‍ ക്രിക്കറ്റിന് ജന്മം നല്‍കിയ നാട്ടുകാര്‍ക്ക് ലോക കിരീടം വന്നെത്തിയത് കാലം കരുതിവെച്ച നീതിയായിരുന്നിരിക്കാം. തോല്‍ക്കാതെ തോറ്റത് കിവീസിന്റെ വിധിയും.