'ഗില്ലിന്റെ ബാറ്റ് ഇനിയും ബ്ലാങ്കായി തുടരില്ല'; യുവതാരത്തെ പുകഴ്ത്തി സീനിയേഴ്‌സ്

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്ത യുവതാരം ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി എന്ന ലക്ഷ്യത്തിന് 9 റണ്‍സ് മാത്രം അകലെവെച്ച് പുറത്തായെങ്കിലും ഗില്‍, ഭാവിപ്രതീക്ഷയാണെന്ന് സീനിയര്‍ താരങ്ങള്‍ ഉറപ്പിക്കുന്നു.

വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, ആകാശ് ചോപ്ര, ആര്‍.പി സിംഗ്എന്നീ ഇന്ത്യക്കാര്‍ക്ക് പുറമെ, വിന്‍ഡിസ് ബാറ്റ്സ്മാന്‍ ഷായ് ഹോപ്പ്, ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ നീഷാം, ബ്രാത്വെയ്റ്റ്, സാം ബില്ലിങ്സ് തുടങ്ങിയവര്‍ ഗില്ലിനെ പ്രശംസിച്ച് രംഗത്ത് വന്നു.

Shubman Gill scored 91 in brisbane test twitter reaction

ഗില്ലിന്റെ ബാറ്റിംഗില്‍ ക്ലാസ് വ്യക്തമായി കാണാം എന്നായിരുന്നു ആര്‍.പി സിംഗിന്റെ വാക്കുകള്‍. ഭാവിയിലേക്കുള്ള താരമാണ് എന്ന് തെളിയിച്ചതായി മുഹമ്മദ് കൈഫും, മൂന്ന് ഫോര്‍മാറ്റിലേക്കും ഗില്ലിനെ ഉള്‍പ്പെടുത്തണമെന്ന് ആകാശ് ചോപ്രയും പറഞ്ഞു.

Image

ഗില്ലിന്റെ ബാറ്റ് ഇനിയും ബ്ലാങ്കായി തുടരില്ലെന്നും സ്പോണ്‍സര്‍മാര്‍ ഉടന്‍ വളയുമെന്നും നീഷാം പറഞ്ഞു. ഗില്ലിന്റെ കളി കാണുന്നത് സന്തോഷമാണെന്നാണ് ഷായ് ഹോപ്പ് ട്വീറ്റ് ചെയ്തത്. ഗില്‍ സീരിയസ് കളിക്കാരനാണ് എന്നാണ് സാം ബില്ലിങ്സ് കുറിച്ചത്. “ശുഭ്മാന്‍ ഗില്‍, അതാണ് ട്വീറ്റ്” എന്നായിരുന്നു ബ്രാത്വെയ്റ്റിന്റെ വാക്കുകള്‍.

146 പന്തുകളില്‍ നിന്നും എട്ട് ഫോറുകളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയിലാണ് ഗില്‍ 91 റണ്‍സെടുത്തത്. രണ്ടാം വിക്കറ്റില്‍ പൂജാരയ്‌ക്കൊപ്പം ചേര്‍ന്ന് 114 റണ്‍സിന്റെ കൂട്ടുകെട്ടാണ് യുവതാരം പടുത്തുയര്‍ത്തിയത്.