പൊള്ളാർഡിന് ആശംസയുമായി ക്രിക്കറ്റ് ലോകം, ഗെയ്‌ൽ ഇനിയും വിരമിക്കാൻ ഉദ്ദേശിച്ചിട്ടില്ല

രാജ്യാന്തര ക്രിക്കറ്റിൽനിന്നുള്ള കെയ്റൻ പൊള്ളാർഡിന്റെ വിരമിക്കൽ തികച്ചും അപ്രതീക്ഷിതമായിരുന്നു. പ്രീമിയർ ലീഗ് സീസൺ നടക്കുന്നതിനിടെ താരം ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് ആരും കരുതിയിരുന്നില്ല. വിവിധ ലീഗുകളുടെ ഭാഗമായി നിന്നതിനാൽ ലോകം മുഴുവൻ ഒരുപാട് ആരാധകരും താരത്തിനുണ്ട്.

അതിനാൽ തന്നെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ഒട്ടേറെ ആരാധകും ക്രിക്കറ്റ് താരങ്ങളും താരത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് എത്തി. ഇന്ത്യൻ പ്രീമിയർ പ്രീമിയർ ലീഗ് ടീമുകൾ ഉൾപ്പടെ തങ്ങൾ ബഹുമാനിക്കുന്ന പോരാളിക്ക് ആശംസ അർപ്പിച്ച് വന്നു, എനിക്കു മുൻപേ താങ്കൾ വിരമിച്ചു എന്ന കാര്യം വിശ്വസിക്കാനാകുന്നതേയില്ല. താങ്കൾക്കൊപ്പം കളിക്കാൻ കഴിഞ്ഞത് മികച്ച അനുഭവമായി കരുതുന്നു, ആശംസകൾ ’– നാൽപ്പത്തിരണ്ടുകാരനായ ഗെയ്‌ലിന്റെ ട്വീറ്റ് ഇങ്ങനെ.

സൂക്ഷ്മമായ ആലോചനയ്ക്കു ശേഷം ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു. നിരവധി യുവതാരങ്ങളെപ്പോലെ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രതിനിധീകരിക്കുകയെന്നത് 10 വയസ്സ് മുതല്‍ എന്റെ സ്വപ്‌നമായിരുന്നു. ടി20, ഏകദിന ഫോര്‍മാറ്റുകളിലായി 15 വര്‍ഷത്തിലേറെക്കാലെ വിന്‍ഡീസ് ടീമിനു വേണ്ടി കളിക്കാനായതില്‍ അഭിമാനമുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ 34കാരനായ പൊള്ളാര്‍ഡ് പറഞ്ഞു.

മുപ്പത്തിനാലുകാരനായ പൊള്ളാർഡ് വിൻഡീസിനു വേണ്ടി 123 ഏകദിനങ്ങളിൽ നിന്ന് 2706 റൺസും 55 വിക്കറ്റുകളും നേടി. 101 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 1569 റൺസും 44 വിക്കറ്റുകളുമാണ് സമ്പാദ്യം. 2012ൽ ട്വന്റി20 ലോകകപ്പ് നേടിയ വിൻഡീസ് ടീമിൽ അംഗമായിരുന്നു.