പുതിയ ഐ.പി.എല്‍ ടീമുകള്‍ക്കായി മത്സരം കടുക്കുന്നു; രണ്ട് നഗരങ്ങള്‍ക്ക് മുന്‍തൂക്കം

ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസികളെ സ്വന്തമാക്കാന്‍ മത്സരം കടുക്കുന്നു. അഹമ്മദാബാദും ലക്‌നൗവും മത്സരത്തില്‍ മുന്നിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 25നാണ് പുതിയ ഫ്രാഞ്ചൈസികള്‍ക്കായുള്ള ലേലം നടക്കുക.

അഹമ്മദാബാദ് കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസിക്കു വേണ്ടി അദാനി ഗ്രൂപ്പ് ലേലം വിളിക്കുമെന്നാണ് ഇതുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകളായ ഗ്ലേസര്‍ കുടുംബവും ലേലത്തിനുള്ള ഫോം വാങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തുക മുന്നില്‍വെയ്ക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കും. 2000 കോടി രൂപയാണ് പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് അടിസ്ഥാന വില നിശ്ച യിച്ചിരിക്കുന്നത്. ഇതു 3000-3500 കോടിയായി ഉയരുമെന്നു പറയപ്പെടുന്നു.

Read more

അദാനിക്കും ഗ്ലേസര്‍ ഫാമിലിക്കും പുറമെ ആര്‍പി- സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, നവീന്‍ ജിന്‍ഡാല്‍ (ജിന്‍ഡാല്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍), ടോറന്റ് ഫാര്‍മ, ടോണി സ്‌ക്രൂവാല, അരബിന്ദോ ഫാര്‍മ, കൊട്ടക് ഗ്രൂപ്പ്, സിവിസി പാര്‍ട്‌ണേഴ്‌സ്, സിംഗപ്പൂര്‍ ആസ്ഥാനമാക്കിയ സ്വകാര്യ നിക്ഷേപ സ്ഥാപനം, ഹിന്ദുസ്ഥാന്‍ ടൈംസ് മീഡിയ, ഗ്രൂപ്പ് എമ്മിനു കീഴിലെ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് സ്‌പോര്‍ട്‌സ് കണ്‍സള്‍ട്ടിംഗ് ഏജന്‍സീസ് ഐ.ടി.ഡബ്ല്യൂ എന്നിവയും ടെന്‍ഡര്‍ രേഖകള്‍ വാങ്ങിയ വരില്‍പ്പെടുന്നു.